അർഹിച്ച മാർക്കിനേക്കാൾ അധികവും ആഗ്രഹിച്ചതിൽ കുറവും ലഭിച്ച മാർക്കടിസ്ഥാനത്തിൽ തുടർ പഠനത്തിന് അർഹിച്ച സീറ്റ് ലഭിക്കാതെ നമ്മുടെ മക്കൾ നെട്ടോട്ടമോടിയ ദിവസങ്ങൾ ഓർമയിൽ നിന്നും മറയും മുമ്പ് അടുത്ത ഓൺലൈൻ വിദ്യാഭ്യാസ നടപടികൾ തുടങ്ങി കഴിഞ്ഞു . പ്രകാശം പരത്തുന്ന സ്ക്രീനിൽ ചടഞ്ഞു കൂടിയിരുന്ന പുതു തലമുറയുടെ വരദാനങ്ങൾ പ്രകൃതിയേയും സമൂഹത്തെയും അറിയാനും അറിവും അനുഭവങ്ങളും സ്വായത്തമാക്കാനും ഗുരുവിന് മുമ്പിൽ ഇടംപിടിച്ചതേ ഉള്ളൂ.വർദ്ധിച്ചു വരുന്ന പകർച്ച വ്യാദികളുടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാമൂഹിക വിടവ് എത്രയെന്ന് കേരള സമൂഹം ഏറെ തിരിച്ചറിഞ്ഞതാണ് .
ആഘോഷങ്ങൾക്കും ആർഭാട ആചാരങ്ങൾക്കും ഒത്തുകൂടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പേ പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാൻ പൂർണ്ണ സജ്ജവും പ്രവർത്തി പദത്തിൽ കൊണ്ടുവന്നതുമായ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാണിക്കുന്ന വ്യഗ്രത തീരുമാനമെടുക്കുന്നവർക്കും പുറത്ത് വിടുന്നവർക്കും സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെ ചോദ്യം ചെയ്യുന്നുണ്ട് .
Be the first to comment