ഇദ്‌രീസ് നബി (അ) മനുഷ്യകുലത്തില്‍ ആദം നബി(അ)ക്കും ശീസ് നബി(അ)ക്കും ശേഷം പ്രവാചകനായി നിയോഗിതരായി. തന്‍റെ ജീവിത കാലയളവില്‍ 380 വര്‍ഷത്തോളം ആദം നബി (അ) ജീവിച്ചിരിക്കേയായിരുന്നു. നൂഹ് നബി(അ)യുടെ പിതൃവ്യന്‍റെ പിതൃവ്യനാണ് ഇദ്‌രീസ് നബി (അ).
കശ്ശാഫ് വിശദീകരിക്കുന്നു:
“ആദ്യമായി അളവ് തൂക്ക ഉപകരണം ഉണ്ടാക്കിയതും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടിയതും, പേന കൊണ്ടെഴുതിയതും, ഗോള ശാസ്ത്രം അഭ്യസിച്ചതും, തോല്‍ വസ്ത്രം ധരിച്ചിരുന്ന മനുഷ്യരില്‍ ആദ്യമായി പരുത്തി വസ്ത്രം ധരിച്ചതും, വസ്ത്രം നെയ്തതും ഇദ്രീസ് നബി(അ)യാണ്. അദ്ദേഹത്തിന് 30 ഏടുകള്‍ ഇറക്കപ്പെട്ടു”. (റൂഹുല്‍ ബയാന്‍)
ഇദ്‌രീസ് നബിയെപ്പറ്റി ഖുര്‍ആന്‍റെ വിശ്രുത വാക്യം ഇപ്രകാരമാണ്. ‘ഈവേദത്തില്‍ ഇദ്രീസ് നബിയെ പറ്റിയും താങ്കള്‍ സ്മരിക്കുക, നിശ്ചയം അദ്ദേഹം സത്യനിഷ്ഠനും പ്രവാചകനുമായിരുന്നു. ഉന്നതമായൊരു സ്ഥാനത്തേക്ക് അദ്ദേഹത്തെ നാമുയര്‍ത്തി’. (മര്‍യം 56-57). ഇദ്‌രീസ് (അ) നാലാനാകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടുവെന്ന് ഇസ്റാഅ് സംബന്ധമായി വന്ന ഹദീസ് വചനത്തില്‍ നിന്നും നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നുണ്ട്. (ബുഖാരി 4/146,272)
Be the first to comment