ഇത്തവണ ഹജ്ജിന് 20 ലക്ഷത്തിലേറെ വിശ്വാസികൾ; ഒരുക്കങ്ങളെല്ലാം ഗംഭീരം

MECCA, SAUDI ARABIA , OCTOBER 22, 2020 - Pilgrims circle the Kaaba in Masjid al-Haram - umrah Fewer Muslims people Socially Distanced corona virus wearing face mask

റിയാദ്: ഈ വർഷം 20 ലക്ഷത്തിലേറെ വിശ്വാസികൾ ഹജ്ജ് നിർവഹിക്കും. 160-ലേറെ രാജ്യങ്ങളിൽ നിന്നായാണ് ഇത്തവണ ഇത്രയും പേർ ഹജ്ജിനെത്തുന്നതെന്ന് ഹജ്–ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ അറിയിച്ചു. കൂടുതൽ ആളുകൾ എത്തുന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് സഊദി അറേബ്യ ഒരുക്കിയിട്ടുള്ളത്. ആരോഗ്യം, സുരക്ഷ, സിവിൽ സർവീസ്, ഉപകരണങ്ങൾ, ഭക്ഷണം, താമസം, സംസം വെള്ളം തുടങ്ങി ഓരോ കാര്യവും കൃത്യമായി തന്നെ ഒരുക്കിയിട്ടുണ്ട്.
ഒരുങ്ങി മിനാ
1,92,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ കൂടാര നഗരമായ മിനയിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. വൈദ്യുതീകരണം, ബെഡുകൾ, വെള്ളം തുടങ്ങി എല്ലാം ഒരുങ്ങി കഴിഞ്ഞു. ഇവിടേക്ക് വിതരണം ചെയ്യേണ്ട ഭക്ഷണം ഉൾപ്പെടെ തീർഥാടകർക്കുള്ള ഭക്ഷണ കാര്യങ്ങൾ മുഴുവൻ തയ്യാറായി.കേ​റ്റ​റി​ങ്​ ക​മ്പ​നി​ക​ൾ വഴിയാണ് തീർത്ഥാടകർക്കുള്ള ഭക്ഷണം ഒരുക്കുന്നത്. മി​ന, മു​സ്​​ദ​ലി​ഫ, അ​റ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​ക​ദേ​ശം മൂ​ന്നു കോ​ടി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നാ​ണ്​​ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. മൂന്ന് പ്രധാന ഭക്ഷണങ്ങൾക്ക് പുറമെ ലഘു ഭക്ഷണവും ഉണ്ടാകും. വെ​ള്ളം, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ജ്യൂ​സ്, പാ​ൽ, ചൂ​ടു​ള്ള​ പാ​നീ​യ​ങ്ങ​ൾ എന്നിവയും നൽകും.
ആരോഗ്യത്തെക്കുറിച്ച് പേടി വേണ്ട
തീർഥാടകർക്ക് സേവനം നൽകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 32,000 കവിഞ്ഞു. 20 ലക്ഷത്തിലേറെ ആളുകൾ എത്തുന്നതിനാൽ ആവശ്യമെങ്കിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇനിയും വർധിപ്പിക്കാനും സാധിക്കും. തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റ്റ​വും വേ​ഗ​മേ​റി​യ​തും മി​ക​ച്ച​തു​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാണ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും തീർഥാടകർക്കായി പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 32 ആ​ശു​പ​ത്രി​ക​ളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ 140 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളുമു​ണ്ട്. ചൂട് വർധിച്ച സാഹചര്യമായതിനാൽ സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കു​ന്ന​വ​രെ പ​രി​ച​രി​ക്കാ​ൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സംശയം വേണ്ടേ വേണ്ട…
വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ആയതിനാലും മിക്കവരുടെയും ആദ്യ ഹജ്ജ് ആയിരിക്കും നടക്കുക. അതിനാൽ തന്നെ സംശയങ്ങൾക്ക് സാധ്യത കൂടുതലാണ്. അതിനാൽ, തീ​ർ​ഥാ​ട​ക​രു​ടെ സം​ശ​യ​ങ്ങ​ൾക്ക് മറുപടി നൽകാനായി മ​സ്​​ജി​ദു​ൽ ഹ​റമി​ൽ മാത്രം 49 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ 70 പണ്ഡിതന്മാരും സംശയങ്ങൾക്ക് മറുപടി നൽകാൻ ഉണ്ട്. ഫോൺ വഴിയും സംശയങ്ങൾ ദുരീകരിക്കാം.
വഴി കാണിക്കാൻ എ.ഐ
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്റലിജൻസ്​, റോബോട്ടിക്‌സ് തുടങ്ങിയ അതിനൂതന സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാണ് തീ​ർ​ഥാ​ട​ക​ർ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നൽകാനായി ഒരുക്കിയിട്ടുള്ളത്. മാർഗനിർദേശങ്ങൾ നൽകുന്നതിനും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചുള്ള റോബോട്ടുകളും മറ്റു സംവിധാനങ്ങളും തയ്യാറായിട്ടുണ്ട്. ഹ​റ​മി​​ന്റെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ളിലാകും റോ​ബോ​ട്ടു​കൾ സ്ഥാനംപിടിക്കുക. അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, റ​ഷ്യ​ൻ, പേ​ർ​ഷ്യ​ൻ, ട​ർ​ക്കി​ഷ്, മ​ലാ​യ്, ഉ​ർ​ദു, ചൈ​നീ​സ്, ബം​ഗാ​ളി, ഹൗ​സ എ​ന്നീ 11​ ഭാ​ഷ​ക​ളി​ൽ റോ​ബോ​ട്ടു​ക​ൾ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നൽകും

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*