ഗസ്സ, വടക്കൻ ഗസ്സയിലെ ബൈത്ത് ലാഹിയയിൽ ഇസ്റാഈൽ സൈന്യം നട ത്തിയ കൂട്ടക്കുരുതിയിൽ 87 മരണം. കെട്ടിടങ്ങളുടെ അവ ശിഷ്ടങ്ങൾക്കിടയിൽനിന്നും മറ്റുമായി 60 ൽ അധികം മൃത ദേഹങ്ങൾ കണ്ടെടുത്തു. കമൽ അദ്‌വാൻ ആശുപത്രി ക്ക് സമീപമാണ് ആക്രമണം നടന്നത്.
40 പേർക്കു പരുക്കേറ്റു. വടക്കൻ ഗസ്സയിൽ 16 ദിവസ മായി ഇസ്‌റാഈൽ സേന കനത്ത ആക്രമണമാണ് നട ത്തുന്നത്. അതിർത്തികളിൽ ഇസ്റാഈൽ സൈന്യം ഉപ രോധം ഏർപ്പെടുത്തിയതി നാൽ മരുന്നോ ഭക്ഷണമോ ലഭിക്കുന്നില്ല.
കഴിഞ്ഞ ദിവസവും ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തി 33 പേരെ കൊലപ്പെടുത്തിയി രുന്നു. ആശുപത്രികൾക്കു നേരെയുള്ള ആക്രമണം ഇസ്‌റാഈൽ അവസാനി പ്പിക്കണമെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് (എം.എസ്.എഫ്) ആവശ്യ പ്പെട്ടു.
ശനിയാഴ്ച ജബാലിയ അഭ യാർഥി ക്യാംപുകളോട് ചേർ ന്ന് പ്രവർത്തിക്കുന്ന ഇന്തോ നേഷ്യൻ ആശുപത്രിയിലും ഇസ്റാഈൽ ആക്രമണം നടത്തിയിരുന്നു. വടക്കൻ ഗസ്സയിൽ മൂന്ന് പ്രധാന ആശുപത്രികളിൽ രണ്ടെണ്ണം കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. അൽ അദ്വ ആശുപ ത്രിയാണ് മറ്റൊന്ന്.
ജബാലിയയിൽ ഇസ്‌റാ ഈൽ സൈനികനെ കൊ ലപ്പെടുത്തിയതായി ഹമാ സ് അറിയിച്ചു. യാസീൻ 105
റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് സൈ നികൻ കൊല്ലപ്പെട്ടത്. ഗസ്സ യിൽ സഹായ വസ്തുക്കൾ എത്തിക്കാൻ കഴിയുന്നില്ലെ ന്നും കൂടുതൽ സൗകര്യമൊ രുക്കണമെന്നും യു.എൻ സഹായ സംഘടനയായ ഒ. സി.എച്ച്.എ പറഞ്ഞു.
Be the first to comment