ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ

ആലപ്പുഴ: കാർത്തികപ്പള്ളിയിലെ സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു അപകടം. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടമാണിതെന്ന് പഞ്ചായത്ത് എഞ്ചിനിയറിങ് വിഭാഗം മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണത്. ഞായറാഴ്ചയായതിനാൽ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.

എന്നാൽ ഈ കെട്ടിടത്തിൽ ക്ലാസ് റൂമുകളും ഓഫീസും  പ്രവർത്തിച്ചിരുന്നതായും നാട്ടുകാർ ആരോപിച്ചു.  “മേൽക്കൂരയുടെ പ്രധാന ഭാഗമല്ല, വരാന്തയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് തകർന്നത് സ്കൂൾ അധികൃതർ ഇത് നിഷേധിച്ച് രംഗത്തെത്തി. ഈ കെട്ടിടത്തിൽ ക്ലാസുകളോ ഓഫീസോ പ്രവർത്തിക്കുന്നില്ല,” പ്രധാന അധ്യാപകൻ വ്യക്തമാക്കി. കെട്ടിടം അപകടാവസ്ഥയിലായിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും, ഇത് പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ടെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു.

എന്നാൽ, പ്രധാന അധ്യാപകന്റെ വാദം വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞു. തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ നടന്നിരുന്നുവെന്നും, വെള്ളിയാഴ്ച വരെ ഇവിടെ പഠനം നടന്നിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*