ന്യൂഡല്‍ഹി: ദ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സ്) ആക്റ്റ്, 42 ഓഫ് 1991-ന്റെ നിയമ സാധുത ചോദ്യം ചെയ്ത് കൊണ്ട് സുപ്രിം കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള അഞ്ച് ഹരജികള്‍ ഒരുമിച്ച് പരിഗണിച്ച് കൊണ്ടുള്ള കേസില്‍ ആരാധനാലയ നിയമത്തിന് അനുകൂല വാദം ഉന്നയിക്കുന്നതിന് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഹരജി ഫയല്‍ ചെയ്തു.
ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സജ്ഞയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് 12/12/2024-ന് ഉച്ചക്ക് 3.30-ന് കേസില്‍ വാദം കേള്‍ക്കുന്നത്.
Be the first to comment