
എലൂര്(ആന്ധ്ര): ആന്ധ്രയിലെ എലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. നൈട്രിക് ആസിഡ്, മോണോ മീഥൈല്‍ ചോര്‍ന്നതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടവരില്‍ നാലുപേര്‍.
എലൂര്‍ ജില്ലയിലെ അക്കിറെഡിഗുദേമിലാണ് അപകടമുണ്ടായത്. അപകട സമയത്ത് ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിന്റെ നാലാം യൂനിറ്റില്‍ 18പേരാണ് ജോലി ചെയ്തിരുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായി.
മരിച്ചവരുടെ കുടംബങ്ങള്‍ക്ക് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Be the first to comment