ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം കാണിച്ച് മൂന്നു കോടതി റേഷന്‍കാര്‍ഡുകള്‍ റദ്ദാ ചെയ്ത കേന്ദ്ര നടപടി അതീവ ഗൗരവതരമെന്ന് സുപ്രിംകോടതി. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും കോടതി അഭിപ്രായം ആരാഞ്ഞു.
കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. നടപടി അതീവ ഗൗരതരമെന്ന് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം റേഷന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി പറഞ്ഞു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്തിട്ടുണ്ട് എന്ന വാദത്തില്‍ ഗോണ്‍സാല്‍വസ് ഉറച്ചു നിന്നു. ഇതോടെ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
Be the first to comment