ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേഗതിക്കെതിരെ ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന പ്രക്ഷോഭം തുടരുന്നു. സമരം തടയാന്‍ പരീക്ഷകള്‍ മാറ്റിവച്ച് ക്യാംപസ് അടച്ചിട്ടെങ്കിലും വിദ്യാര്‍ഥികള്‍ തുടരുകയാണ്. യൂനിവേഴ്‌സിറ്റി കവാടത്തിനു മുന്‍പിലുള്ള റോഡില്‍ ഇന്നും ഗതാഗതം തടസ്സപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രതിഷേധ സമരത്തില്‍ ബടഌഹൗസില്‍ നിന്നുള്ള നാട്ടുകാരും പങ്കെടുക്കുന്നുണ്ട്. എ.എ.പി എം.എല്‍.എ അമാനത്തുല്ല ഖാനും ഇന്ന് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയതോടെ സമരം കൂടുതല്‍ ശ്രദ്ധ നേടുകയാണ്.
പൗരത്വ നിയമ ഭേഗഗതിക്കെതിരെ ജാമിഅ വിദ്യാര്‍ഥികള്‍ തുടങ്ങിവച്ച സമരം പൊലിസ് തടഞ്ഞതോടെ രൂക്ഷമായ സംഘര്‍ഷമുണ്ടാവുകയും പരസ്പരം കല്ലേറ് നടക്കുകയും ചെയ്തു. ഇതിനിടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പൊലിസിന്റെ കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിചാര്‍ജ്ജിലും പരുക്കേറ്റു. നിരവധി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുനീക്കുകയും കുറേ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
അതിനിടെ, ക്യാംപസിന്റെ ചുമരുകളില്‍ കേന്ദ്ര സര്‍ക്കാരിനും നിയമത്തിനുമെതിരായ നിരവധി ചിത്രങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ശക്തമാവുകയും ചെയ്തതോടെ നടന്നുവരികയായിരുന്നു പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജനുവരി അഞ്ചു വരെ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കുകയും ചെയ്തു.
Be the first to comment