അയോധ്യ: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ തറക്കല്ലിടും. ഇതിനായി രൂപീകരിച്ച ഇന്തോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് നിര്‍മാണ കാര്യം പ്രഖ്യാപിച്ചത്. പള്ളിയുടെയും സമീപത്തായി നിര്‍മിക്കുന്ന ആശുപത്രിയുടെയും ഡിസൈനുകളും പുറത്തുവിട്ടു.
ആശുപത്രി
സുന്നി വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ പള്ളി നിര്‍മിക്കാനായി ആറു മാസം മുന്‍പാണ് ഫൗണ്ടേഷന് രൂപം നല്‍കിയത്. അത്യാധുനിക രീതിയിലുള്ള പള്ളിക്കൊപ്പം, മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി, കമ്മ്യൂണിറ്റി കിച്ചണ്‍, ലൈബ്രറി എന്നിവ അടങ്ങുന്നതാണ് പദ്ധതി. അയോധ്യയിലെ ധാനിപുര്‍ ഗ്രാമത്തിലാണ് ഇതിനായി സ്ഥലം അനുവദിച്ചിട്ടുള്ളത്.
രണ്ടായിരം പേര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാന്‍ സൗകര്യമുള്ളതാണ് നിര്‍ദിഷ്ട പള്ളി. പ്രൊഫസര്‍ എസ്.എം അഖ്തറാണ് വൃത്താകൃതിയിലുള്ള പള്ളി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബാബരി മസ്ജിദിനേക്കാളും വലിയ പള്ളിയാണ് നിര്‍മിക്കുന്നതെന്നും എന്നാല്‍ അതിന്റെ രൂപം ഉണ്ടാവില്ലെന്നും അഖ്തര്‍ പറഞ്ഞു.
Be the first to comment