ജറൂസലേം: ഇസ്റാഈലിന്റെ പതിവു ആക്രമണ രീതിക്ക് കനത്ത തിരിച്ചടിയുമായി ഹിസ്ബുല്ല രംഗത്തു വന്നതോടെ പശ്ചിമേഷ്യയില് വീണ്ടും സംഘര്ഷം പുകയുന്നു. ഹിസ്ബുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹമാസും ഫലസ്തീന് ജിഹാദും രംഗത്തു വന്നതിനുപിന്നാലെ തിരിച്ചടിയുമുണ്ടാകുമെന്ന് ഹൂതികളും അറിയിച്ചതോടെ സ്ഥിതി സ്ഫോടനാത്മകമാണ്.
ഗസ്സയിലും ലബനാനിലും എല്ലാ ദിവസവും ചെറുആക്രമണങ്ങള് നടത്തി കുറച്ചുപേരെ കൊല്ലുക എന്നതായിരുന്നു ഇസ്;റാഈലിന്റെ ആക്രമണ രീതി. രണ്ടു വര്ഷത്തോളം ഫലസ്തീനില് ഈ രീതിയില് ആക്രമണം തുടര്ന്ന ശേഷമാണ് ഒക്ടോബര്; ഏഴിന് ഹമാസ് തിരിച്ചടിച്ചത്. ലബനാനിലും ദിവസവും ആക്രമണം നടത്തുകയെന്ന രീതിയിലാണ് ഇസ്റാഈല് അവലംബിച്ചത്. ഇതിനാണ് അപ്രതീക്ഷിത കനത്ത തിരിച്ചടി നേരിട്ടത്. ഞായറാഴ്ച പുലര്ച്ചെയാണ് ഇസ്റാഈലിലേക്ക് 300 ലേറെ റോക്കറ്റുകള് വിക്ഷേപിച്ച് ഹിസ്ബുല്ല കരുത്തുകാട്ടിയത്. ഇസ്റാഈല് അധിനിവിഷ്ട പ്രദേശമായ ഗൊലാന് കുന്നുകളിലെ സൈനിക താവളങ്ങള്ക്ക് നേരെ നേരത്തെയും ഹിസ്ബുല്ല ആക്രമണം നടത്തിയിട്ടുണ്ട്.
ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ലബനാനില് 100 യുദ്ധവിമാനങ്ങള് ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചര് ബാരലുകള് തകര്ത്തതായും 40 സൈറ്റുകളിലാണ് ആക്രമണം നടത്തിയതെന്നും ഇസ്റാഈല് സൈന്യം അറിയിച്ചു. എന്നാല് ഇത്തരമൊരു ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങള് സ്ഥിരീകരിച്ചിട്ടില്ല.
Be the first to comment