തിരുവനന്തപുരം: പുറത്തെ പൊരിവെയിലിനൊപ്പം കലോത്സവവേദികളിലും പോരാട്ടച്ചൂടേറി. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശംചോരാതെ മൂന്നാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂരും കോഴിക്കോടും തൃശൂരും.
249 ഇനങ്ങളില്‍ 116 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 449 പോയിന്റുമായി നിലവിലെ ജേതാക്കളായ കണ്ണൂര്‍ കുതിപ്പ് തുടരുന്നു. 448 പോയിന്റുമായി തൃശൂരും 446 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.430 പോയന്റുള്ള പാലക്കാടാണ് നാലാമത്.
ജനപ്രിയ ഇനങ്ങളാണ് ഇന്നലെ വേദികള്‍ കീഴടക്കിയത്. ഒഴിവു ദിനമായതിനാല്‍ കാണികളേറെയെത്തി. ഇന്നും ഏറെ ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നുണ്ട്. പ്രധാന വേദിയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്‌കൂള്‍വിഭാഗത്തിന്റെ തിരിവാതിരയും നടക്കും. കോല്‍ക്കളിയും ദഫ്മുട്ടും ഇന്ന് വേദിയിലെത്തുന്നുണ്ട്.
സമയക്രമം പാലിക്കുന്നതില്‍ ഉദ്ഘാടനദിനത്തിലെ വീഴ്ച ഇന്നലെയും തുടര്‍ന്നു. പല മത്സരങ്ങളും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.
Be the first to comment