കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെകിന് കീഴില്‍ സഊദി അറേബ്യയിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്മെന്റ് നടക്കുന്നു. ക്വാളിറ്റി മാനേജര്‍, ഒക്യുപ്പേഷണല്‍ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷന്‍സ് മാനേജര്‍, ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവുകള്‍, എച്ച്.എസ്.ഇ ആന്റ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. താഴെ നല്‍കിയിരിക്കുന്ന യോഗ്യതകളുള്ളവര്‍ ഡിസംബര്‍ 2ന് മുന്‍പായി ഇ-മെയില്‍ അയച്ച് അപേക്ഷിക്കുക.
തസ്തിക & ഒഴിവ്
സഊദി അറേബ്യയിലേക്ക് ക്വാളിറ്റി മാനേജര്‍, ഒക്യുപ്പേഷണല്‍ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷന്‍സ് മാനേജര്‍, ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവുകള്‍, എച്ച്.എസ്.ഇ ആന്റ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം.
യോഗ്യത
ക്വാളിറ്റി മാനേജര്‍
പ്രീഹോസ്പിറ്റല്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസസ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, എനര്‍ജി സര്‍വീസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ മതിയായ യോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. സി പി എച്ച് ക്യൂ സര്‍ട്ടിഫൈഡ്, ജെ സി ഐ, എന്‍ എ ബി എച്ച് എന്നിവയില്‍ 8 മുതല്‍ 10 വര്‍ഷം വരെയുള്ള പ്രവര്‍ത്തന പരിചയവും അഭികാമ്യം. പ്രായപരിധി 35 മുതല്‍ 45 വരെ
ഒക്യുപേഷണല്‍ സ്പെഷ്യലിസ്റ്റ്
സൗദി അറേബ്യയില്‍ സ്പെഷ്യലിസ്റ്റ് ഒക്യുപേഷണല്‍ ഹെല്‍ത്ത് പ്രാക്ടീഷണറായി ലൈസന്‍സ് ലഭിക്കുന്നതിന് പ്രസക്തമായ എല്ലാ യോഗ്യതയും പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 45 മുതല്‍ 50 വരെ.
ഓപ്പറേഷന് മാനേജര്‍
ആരോഗ്യ സംരക്ഷണത്തിലും പ്രീ ഹോസ്പിറ്റല്‍ കെയര്‍ സജ്ജീകരണങ്ങളിലും മതിയായ അനുഭവപരിചയം, പ്രത്യേകിച്ച് മെഡിക്കല്‍ സെന്ററുകളുടെ വലിയ ശൃംഖലകള്‍ക്കുള്ളില്‍. പി ആന്‍ഡ് എല്‍ കൈകാര്യം ചെയ്യുന്നതിലും കൂടാതെ വലിയ തോതിലുള്ള തൊഴിലാളികളെ നോക്കുന്നതിലും അനുഭവ പരിചയമുണ്ടായിരിക്കണം. പ്രായപരിധി 40 മുതല്‍ 45 വരെ
ഓപ്പറേഷന് എക്സിക്യുട്ടീവ്
ഹെല്‍ത്ത് കെയര്‍, പ്രീ ഹോസ്പിറ്റല്‍ കെയര്‍ സെറ്റിംഗ് എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയം. മെഡിക്കല്‍ സെന്ററുകളുടെ വലിയ ശൃംഖയില്‍ നേരത്തെ ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി 25 മുതല്‍ 35 വരെ.
എച്ച്എസ്ഇ ആന്‍ഡ് സേഫ്റ്റി
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയില്‍ IOSH,OSHA, NEBOSH യോഗ്യതയോടെ ബിരുദം ആവശ്യമാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ പ്രവര്‍ത്തിപരിചയും അധികയോഗ്യതയാണ്. പ്രായപരിധി 30 മുതല്‍ 45 വരെ.
അക്കൗണ്ടന്റ്
ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 25 മുതല്‍ 35 വരെ
അപേക്ഷ
നിലവിലെ ഒഴിവുകളിലേക്ക് സ്ത്രീകളെയും പരിഗണിക്കും. ഓരോ മേഖലയിലും നിലവിലുള്ള ശമ്പള നിരക്കിലാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവര് ഡിസംബര്‍ 2ന് മുന്‍പായി നിങ്ങളുടെ ബയോഡാറ്റയും, മറ്റ് വിശദാംശങ്ങളും gcc@odepc.in എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. സബ്ജക്ട് ലൈനില്‍ അതത് തസ്തികകള്‍ രേഖപ്പെടുത്തുക.
Be the first to comment