
യഅ്ഖൂബ് നബി (അ) ഫലസ്ത്വീനിലെ കന്‍ആന്‍ ദേശത്ത് ഭൂജാതനായി. ഇസ്ഹാഖ്(അ)ന്‍റെ പുത്രനായ അദ്ദേഹത്തിന് പിതാവിന്‍റെ ജ്ഞാനത്തിനാലും പ്രവാചകത്വത്തിനാലുമുള്ള പാരമ്പര്യം ലഭിച്ചിരുന്നു. അദ്ദേഹം ഇസ്റാഈല്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. തന്‍റെ സന്താന പരമ്പരയില്‍ പിന്നീട് പ്രവാചകډാര്‍ തുടരെ തുടരെ ആഗതരായി. ഖുര്‍ആന്‍ പറയുന്നു: അദ്ദേഹത്തിന് ഇസ്ഹാഖിനെയും പുറമെ യഅ്ഖൂബിനെയും കനിഞ്ഞേകുകയും അവരെയൊക്കെ സദ്വൃത്തരാക്കുകയും നമ്മുടെ ശാസനാനുസൃതം ലോകരെ നേര്‍വഴി കാട്ടുന്ന സാരഥികളാക്കുകയും ചെയ്തു. (അമ്പിയാഅ് 72) അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: റസൂല്‍ അരുളി: ബഹുമാന്യന്‍റെ മകന്‍ ബഹുമാന്യന്‍റെമകന്‍, ബഹുമാന്യന്‍റെ മകന്‍ ബഹുമാന്യന്‍. ഇബ്റാഹീമിന്‍റെ മകന്‍ ഇസ്ഹാഖിന്‍റെ മകന്‍ യഅ്ഖൂബിന്‍റെ മകന്‍ യൂസുഫ് എന്നിവരാണവര്‍. (അഹ്മദ് 4/101) പന്ത്രണ്ട് മക്കളുണ്ടായിരുന്ന യഅ്ഖൂബ്(അ)ന് റാഹീല്‍ എന്ന ഭാര്യയിലാണ് യൂസുഫ് (അ), ബിന്യാമീന്‍ എന്നിവര്‍ ജനിച്ചത്. യഅ്ഖൂബ്(അ)ന് മക്കളില്‍ വെച്ച് ഏറ്റവും സ്നേഹം യൂസുഫ്(അ)നോടായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം യൂസുഫി(അ)ല്‍ പ്രവാചകത്വവും ജ്ഞാനവും സ്വപ്ന വ്യാഖ്യാനവും സമ്മേളിക്കുന്നത് കാണാന്‍ അതിയായി ആഗ്രഹിച്ചു. പക്ഷെ, യഅ്ഖൂബ്(അ)ന്‍റെ മറ്റു സന്താനങ്ങള്‍ യൂസുഫിനോടുള്ള സ്നേഹത്തില്‍ അസൂയാലുക്കളാവുകയും തന്ത്രം പ്രയോഗിച്ച് പൊട്ടക്കിണറ്റില്‍ വീഴ്ത്തി പിതാവിനോട് ചെന്നായ പിടിച്ചെന്ന് കള്ളം പറയുകയും ചെയ്തു. ആൂസുഫ്(അ)നെ നഷ്ടപ്പെട്ട കാരണത്താല്‍ യഅ്ഖൂബ് (അ) വല്ലാതെ കരയുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. യൂസുഫ് (അ) ഈജിപ്തിലെ രാജാവായി വീണ്ടും കണ്ടുമുട്ടിയപ്പോള്‍ യഅ്ഖൂബ്(അ)ന് കാഴ്ച തിരിച്ചു ലഭിച്ചു. ഒരു മുഹര്‍റം 10 ലായിരുന്നു ആ സംഭവം നടന്നത്. യഅ്ഖൂബ് (അ) തന്‍റെ 180 ാം വയസ്സില്‍ വഫാത്തായി. അദ്ദേഹം തന്നെ പിതാവിന്‍റെ സമീപം മറമാടാന്‍ യൂസുഫ്(അ)നോട് വസ്വിയ്യത്ത് ചെയ്തിരുന്നു. വസ്വിയ്യത്ത് പ്രകാരം യൂസുഫ് (അ) അദ്ദേഹത്തെ ഖലീല്‍ പട്ടണത്തില്‍ മറമാടി.
Be the first to comment