ഉള്ഹിയ്യത്ത്; സൂക്ഷ്മത പാലിക്കണം

ബശീര്‍ ഫൈസി ചീക്കോന്ന്

‘നബിയേ അങ്ങേയ്ക്ക് നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു.അതിനാല്‍ നാഥനു വേണ്ടി നിസ്കരിക്കുകയും ബലികര്‍മ്മം നടത്തുകയുംചെയ്യുക(വി.ഖു)

ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മം ഹിജ്റ രണ്ടാംവര്‍ഷത്തിലാണ് നിയമമായത്.ഖുര്‍ആന്‍,ഹദീസ്,ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് ഈ പുണ്യ കര്‍മ്മം സ്ഥിരപ്പെട്ടിരിക്കുന്നു

ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും കഴിച്ച് ഒരു ബലി മൃഗത്തെ സ്വന്തമാക്കാന്‍ സാമ്പത്തിക ശേഷിയുള്ള ഏതൊരാള്‍ക്കും ഇത് സുന്നത്താണ്

ഒരു വീട്ടില്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ അവര്‍ക്ക് സുന്നത്ത് കിഫായാണ് ഉള്ഹിയ്യത്ത്.ഒരാള്‍ നിര്‍വ്വഹിച്ചാല്‍ മറ്റുള്ളവര്‍ക്കുകൂടി മതിയാകും.സുന്നത്ത്കിഫായ എന്നതിന്‍റെവിവക്ഷ ഒരാള്‍ചെയ്താല്‍വീട്ടിലെ മറ്റുള്ളവരുടെ ബാധ്യത ഒഴിവാകുമെന്നതാണ്. നിര്‍വ്വഹിച്ച ആള്‍ക്ക് മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ. ഒരാള്‍മാത്രമേ ഉള്ളൂവെങ്കില്‍സുന്നത്ത് ഐനുമാണ്.  

ആട്, മാട്, ഒട്ടകം ഇവയാണ് ബലി മൃഗങ്ങള്‍. മാട്വര്‍ഗ്ഗത്തില്‍ പശു, കാള, പോത്ത്, എരുമ എന്നിവ ഉള്‍പ്പെടും. ആടില്‍കോലാടും നെയ്യാടും. ഒന്ന് മാത്രമാകുമ്പോള്‍ ഏറ്റവും സ്രേഷ്ഠമായത് ഒരു ഒട്ടകമാണ്. മാട്വര്‍ഗ്ഗം കോലാട് നെയ്യാട്, ഒട്ടകത്തിന്‍റെ ഏഴില്‍ഒന്ന്, മാട്വര്‍ഗ്ഗത്തിന്‍റെ ഏഴില്‍ ഒന്ന് ഇങ്ങനെയാണ് സ്രേഷ്ഠതാ ക്രമം. ഒരു ഒട്ടകത്തേക്കാള്‍ ഏഴ് ആടുകളെ അറുക്കലിനാണ്സ്രേഷ്ഠതയുള്ളത്.

എണ്ണംകൂടുന്നതിനേക്കാള്‍ സ്രേഷ്ഠത കല്‍പ്പിക്കപ്പെടുന്നത് വില കൂടുന്നതിനാണ്. നിറവ്യത്യാസമനുസരിച്ചുംസ്രേഷ്ഠതയുണ്ട്. വെളുപ്പ്, മഞ്ഞ, ഇളംവെള്ള, വെള്ളയും കറുപ്പുമുള്ളത്, കറുപ്പ്, ചുവപ്പ് ഇതാണ് സ്രേഷഠതാ ക്രമം. നിറത്തേക്കാള്‍ പരിഗണന തടി കൂടുകയെന്നതും ആണ്‍ മൃഗമാവുകയെന്നതിനുമാണ്. അപ്പോള്‍ ഏറ്റവും ഉത്തമം വെളുത്ത തടിച്ചു കൊഴുത്ത കൊമ്പുള്ള ആണ്‍ മൃഗമാണെന്നു മനസ്സിലാക്കാം.

ഒട്ടകത്തിന് അഞ്ച് വയസ്സും പശുവര്‍ഗ്ഗത്തിനുംകോലാടിനും രണ്ട് വയസ്സും പൂര്‍ത്തിയാവണം. നെയ്യാടിന് ഒരു വയസ്സ്തികയുകയോ അതിനു മുമ്പാണെങ്കില്‍ പല്ല്കൊഴിയുകയോചെയ്യണം. നമ്മുടെ നാട്ടില്‍കണ്ടുവരുന്നവകോലാടുകളാണ്.

മാംസം ചുരുക്കുന്ന വിധത്തില്‍ ന്യൂനതയുള്ളത്, ചൊറിയുള്ളത്, നല്ലനിലയില്‍മുടന്തുള്ളത്, മെലിഞ്ഞ് മജ്ജ നശിച്ചത്, കാഴ്ച നഷ്ടപ്പെട്ടത്, മാംസം ദുഷിപ്പിക്കുംവിധം രോഗമുള്ളത്, അകിട്, നാവ്, ചെവി, വാല്‍എന്നിവമുഴുവനും ഭാഗികമായോമുറിക്കപ്പെട്ടത്, ഗര്‍ഭമുള്ളത്, പല്ല്മുഴുവനും നഷ്ടപ്പെട്ടത് ഇവയൊന്നും ഉള്ഹിയ്യത്തിന് മതിയാകില്ല.

കൊമ്പില്ലാതിരിക്കല്‍, മണി ഉടക്കപ്പെടല്‍ എന്നിവ ന്യൂനതയല്ല. കൊമ്പ് പൊട്ടിയത് മാംസത്തെ ബാധിക്കുമെങ്കില്‍ ന്യൂനതയായി ഗണിക്കപ്പെടും.

ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നയാള്‍ദുല്‍ഹിജ്ജ ഒന്നു മുതല്‍ ബലികര്‍മ്മം നിര്‍വ്വഹിക്കും വരെദേഹത്തു നിന്ന് മുടി, നഖം ഉള്‍പ്പടെഒന്നും നീക്കാതിരിക്കല്‍ സുന്നത്തുണ്ട്.നീക്കല്‍ കറാഹത്തുമാണ്.വെള്ളിയാഴ്ച നഖം പോലുള്ളത് നീക്കല്‍ സുന്നത്തുണ്ടെങ്കിലും ഉള്ഹിയ്യകത്തുകാരന് സുന്നത്തില്ല. മൃഗത്തെ അറവ് നടത്തുകയാണെങ്കില്‍ ആദ്യമൃഗത്തെ അറുക്കലോടുകൂടിയും ഇല്ലെങ്കില്‍ ഉള്ഹിയ്യത്തിന്‍റെസമയം കഴിയല്‍കൊണ്ടും കറാഹത്ത് നീങ്ങും. പെരുന്നാള്‍ദിവസം സൂര്യന്‍ ഉദിച്ച ശേഷംചുരുങ്ങിയതോതില്‍ രണ്ടു റകഅത്ത് നിസ്ക്കാരവും രണ്ടു ഖുതുബയും നിര്‍വ്വഹിക്കുന്ന സമയം കഴിഞ്ഞാല്‍ ബലി കര്‍മ്മത്തിന് സമയമായി. അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുന്നതോടുകൂടിയാണ്സമയം കഴിയുക. ഏത് അറവുംവല്ല നډയ്ക്കുംവേണ്ടിയല്ലെങ്കില്‍രാത്രി കറാഹത്താകുന്നു. സമയം കഴിഞ്ഞാല്‍സുന്നത്തായ ഉള്ഹിയ്യത്ത് ഖളാഅ് വീട്ടല്‍ ഇല്ല. ആ വര്‍ഷം അവന് ഉള്ഹിയ്യത്ത് നഷ്ടപ്പെട്ടു. നേര്‍ച്ചയാക്കിയതാണെങ്കില്‍സമയം കഴിഞ്ഞാലും ആ വര്‍ഷം തന്നെ ഖളാഅ് വീട്ടാം.

മറ്റുള്ളസുന്നത്തു കര്‍മ്മങ്ങള്‍ പോലെത്തന്നെ ഉള്ഹിയ്യത്ത് എന്ന കര്‍മ്മവും നേര്‍ച്ചയാക്കിയാല്‍ നിര്‍ബന്ധമായിത്തീരും. ‘ഉള്ഹിയ്യത്ത് അറവ് ഞാന്‍ നേര്‍ച്ചയാക്കി’, ‘അല്ലാഹുവിന് വേണ്ടി ഉള്ഹിയ്യത്ത് അറുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു’ തുടങ്ങിയ പദങ്ങള്‍ പറഞ്ഞാലാണ് നേര്‍ച്ചയാകുന്നത്. ഒരു നിശ്ചിത മൃഗത്തെ ലക്ഷ്യമാക്കി ഇതിനെ ഞാന്‍ ഉള്ഹിയ്യത്താക്കി എന്നോ, ഇത് എന്‍റെ ഉള്ഹിയ്യത്ത് മൃഗമാണെന്നോ പറഞ്ഞാലും നിര്‍ബന്ധമായി മാറി.

പ്രത്യേക മൃഗത്തെ നിര്‍ണ്ണയിക്കാതെഅല്ലാഹുവിന് വേണ്ടി ഞാന്‍ ബലിയറവ് നേര്‍ച്ചയാക്കി തുടങ്ങിയ പദങ്ങള്‍ കൊണ്ട് ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ അറവ് സമയത്ത് നിബന്ധനയൊത്ത ഒരുമൃഗത്തെ അറുത്ത് നേര്‍ച്ച വീട്ടാം. ഒരുമൃഗത്തെ നിര്‍ണ്ണയിച്ചുകൊണ്ട് ഇതിനെ നേര്‍ച്ചായിക്കി എന്ന് പറഞ്ഞാല്‍ ആ മൃഗം ബലിമൃഗത്തിന്‍റെ ഇനത്തില്‍ പെട്ടതാണെങ്കില്‍ ആ വര്‍ഷത്തെ അറവു സമയത്ത് തന്നെ നേര്‍ച്ച വീട്ടേണ്ടതാണ്. ആ മൃഗത്തിന് വയസ്സുതികഞ്ഞിട്ടില്ലെങ്കിലും എന്തു ന്യൂനതകള്‍ ഉണ്ടെങ്കിലും നേര്‍ച്ച വീട്ടണം. നിര്‍ബന്ധ ഉള്ഹിയ്യത്തിന്‍റെഎല്ലാ നിയമങ്ങളും പാലിക്കണം. അതേ അവസരം നിബന്ധനയൊത്ത മൃഗമല്ലെങ്കില്‍ ഉള്ഹിയ്യത്തിന്‍റെ പുണ്യം അതിന് ലഭിക്കുകയുമില്ല.

സുന്നത്തായഉള്ഹിയ്യത്തില്‍ നിന്ന് ഭക്ഷിക്കാം. ധനികര്‍ക്ക് ഭക്ഷണമായി നല്‍കുകയുംചെയ്യാം.ധനികര്‍ക്ക് ബലിമാംസത്തില്‍ ഉടമാവകാശംവരാത്തതുകൊണ്ട്അവര്‍ക്ക്അത്മറ്റൊരാള്‍ക്ക്വില്‍ക്കല്‍ അനുവദനീയമല്ല.ഭക്ഷണമായി നല്‍കാം.ദരിദ്രര്‍ക്ക്ലഭിക്കുന്ന സുന്നത്ത്നിര്‍ബന്ധ ബലിമാംസത്തിലുംതുകല്‍തുടങ്ങിയവയിലുംഅവര്‍ക്ക് ഉടമസ്ഥതയുണ്ട്.അതിനാല്‍അവര്‍ക്ക് അവ മുസ്ലിംകള്‍ക്ക്വില്‍പന നടത്താം.

സുന്നത്തായഉള്ഹിയ്യത്ത് വേവിക്കാത്ത നിലയില്‍നാട്ടിലെദരിദ്രരില്‍ ആര്‍ക്കെങ്കിലും അല്‍പം ധര്‍മ്മം ചെയ്താല്‍ ബാക്കിസ്വന്തമായിഎടുക്കാവുന്നതാണ്. ഏറ്റവും സ്രേഷ്ഠമായരീതി ബര്‍കത്തിന് വേണ്ടി അല്‍പം എടുത്ത് ബാക്കി മുഴുവന്‍ വിതരണംചെയ്യലാണ്. എടുക്കുന്നത് കരളിന്‍റെ ഭാഗമാകലും ഉത്തമമാണ്. മൂന്നായി ഭാഗിച്ച്ഒരു ഭാഗം ധര്‍മ്മമായും ഒരു ഭാഗം ധനികര്‍ക്ക്ഹദ്യയായുംഒരു ഭാഗംസ്വന്തമായെടുക്കുകയുംചെയ്യണമെന്ന അഭിപ്രായവുമുണ്ട്. ഈ രീതിയാണ്ഇന്ന് പല ഭാഗത്തും നടന്നുവരുന്നത്.

 ഏഴുപേര്‍ചേര്‍ന്ന്ഒരു ഒട്ടകത്തെയോമാടുവര്‍ഗത്തില്‍പ്പെട്ടതിനെയോഅറുക്കുമ്പോള്‍ ഏഴുപേര്‍ക്കും അവരുടെ പൂര്‍ണ്ണ ഉള്ഹിയ്യത്ത് വീടപ്പെടും. ഏഴിലൊരുഷെയര്‍കൂടുന്നതിലുംഉത്തമംഒരുആടിനെ അറുക്കലാണെന്ന് പണ്ഡിതډാര്‍രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴിലൊന്ന്ഉള്ഹിയ്യത്ത് ആക്കുന്നവര്‍വരുംവര്‍ഷങ്ങളില്‍ ബാക്കിയുള്ളആറു ഭാഗം പൂര്‍ത്തിയാക്കണമെന്ന ധാരണയ്ക്ക്അടിസ്ഥാനമില്ല.

ഉള്ഹിയ്യത്ത്മൃഗത്തെ സ്വന്തംകൈകൊണ്ട്തന്നെ അറവ് നടത്തല്‍ സുന്നത്താണ്. അറ്റൊരാളെ പകരമാക്കുകയുംചെയ്യാം. സ്ത്രീകള്‍ക്ക്മറ്റൊരാളെഏല്‍പ്പിക്കലാണ്സുന്നത്ത്. അറവ് നടത്തുന്ന സമയംഉള്ഹിയ്യത്തിനെ കരുതല്‍ നിര്‍ബന്ധമാണ്. അറവ്മറ്റൊളെഏല്‍പ്പിക്കുന്ന രൂപത്തില്‍ ബലിമൃഗത്തെ അറവുകാരനെ ഏല്‍പ്പിക്കുമ്പോഴോ അയാള്‍അറവ് നടത്തുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യണം. ഏഴുപേര്‍ക്ക് അവരില്‍പെട്ട ഒരാളെയോ അന്യനെയോഅറവ്ഏല്‍പ്പിക്കാം. മേല്‍പറഞ്ഞതു പോലെഎല്ലാവരും നിയ്യത്ത് ചെയ്യേണ്ടതാണ്.

ഏഴിലൊന്നില്‍കുറഞ്ഞതില്‍ പങ്കുചേര്‍ന്നാല്‍ഉള്ഹിയ്യത്ത് ലഭിക്കില്ല. മൃഗത്തിന്‍റെതുകയുടെഏഴിലൊന്ന്ഒരാള്‍ നല്‍കിയാലേഉള്ഹിയ്യത്ത് ആവുകയുള്ളൂ. ഒരുഷെയറിന് അയ്യായിരംരൂപ എന്ന് പരസ്യംചെയ്ത് ആ കിട്ടിയസംഖ്യക്ക്വ്യത്യസ്തവിലയുള്ളമൃഗങ്ങളെവാങ്ങിആരെല്ലാമോഅറവ് നടത്തുന്ന രീതിഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മത്തില്‍പ്പെടില്ല.

ശരിയായരീതി നോക്കാം. വിലയുടെഏഴിലൊരുവീതംഓരോരുത്തരുംചെലവഴിച്ച്ഒരു ബലിമൃഗത്തെ വാങ്ങുന്നു. ഏഴുപേരും അവരില്‍ഒരാളെയോ അന്യനെയോഅറവ്ഏല്‍പ്പിക്കുന്നു. അറവ്സമയത്തോ, ഏല്‍പ്പിക്കുമ്പോഴോ ഉള്ഹിയ്യത്തിനെ കരുതുന്നു. അറുത്ത ശേഷംഏഴു ഭാഗമാക്കിഓരോരുത്തരുംതന്‍റെവിഹിതത്തില്‍ നിന്ന് അല്‍പ്പമെടുത്ത് നാട്ടിലെദരിദ്രര്‍ക്ക് ധര്‍മ്മം ചെയ്യുന്നു. സ്വന്തമായെടുക്കുന്ന ഭാഗവുംഅതില്‍ നിന്നെടുത്ത ശേഷം തനിച്ചോകൂട്ടിക്കുഴച്ചോവിതരണംചെയ്യുന്നു.

 സാധാരണ നിലയില്‍അറുത്ത മാംസവുംമറ്റുസുന്നത്തായദാനധര്‍മ്മങ്ങളുംഅമുസ്ലിമിന്ന് നല്‍കാമെങ്കിലുംഉള്ഹിയ്യത്ത് മാംസത്തില്‍ നിന്ന്വേവിക്കാതെയോവേവിച്ചോഅവര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല. ദരിദ്രന് ലഭിച്ചത്വില്‍പ്പനയായും നല്‍കിക്കൂടാ.

മുസ്ലിംസമൂഹത്തിനുള്ളഅല്ലാഹുവിന്‍റെആതിഥ്യമാണ്ഉള്ഹിയ്യത്ത്. നേര്‍ച്ചകൊണ്ടോമറ്റോ നിര്‍ബന്ധമായഉള്ഹിയ്യത്തിന്‍റെമാംസവുംതോല്‍ഉള്‍പ്പെടെമുഴുവനും നാട്ടിലെ ഫഖീര്‍ മിസ്കീന്‍മാര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറുത്തയാള്‍ക്കോആശ്രിതര്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല,ഹറാമാണ്. സുന്നത്തായഉള്ഹിയ്യത്തിന്‍റെതോലും കൊമ്പും ധര്‍മ്മം ചെയ്യലാണ് ഉത്തമം. സ്വന്തമായിഎടുക്കുകയുംചെയ്യാം. ഉള്ഹിയ്യത്തിന്‍റെമറ്റു ഭാഗങ്ങളെപ്പോലെത്തന്നെ തോലുംവില്‍ക്കല്‍ഹറാമാണ്. വാടകയ്ക്ക്കൊടുക്കലുംഹറാമാണ്. കമ്മിറ്റിക്കോ സ്ഥാപനത്തിനോ നല്‍കല്‍ ശറഈ വിരുദ്ധമാണ്. അറുത്തയാള്‍ക്ക്കൂലിയായി നല്‍കാനും പാടില്ല. ആരെങ്കിലുംതന്‍റെഉള്ഹിയ്യത്തിന്‍റെതോല്‍വിറ്റാല്‍ അവന് ഉള്ഹിയ്യത്ത് ഇല്ല എന്ന്ഹദീസിലുണ്ട്.

അവലംബം: മിന്‍ഹാജ്, തുഹ്ഫത്തുല്‍മുഹ്താജ്, ബുശ്റല്‍കരീം

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*