ജുമുഅ ഖുതുബയുടെ ഉള്ളടക്കം മുന്‍കൂട്ടി അറിയിക്കണം; ഛത്തിസ്ഗഡിൽ പുതിയ നിയമം

റായ്പൂര്‍: രാജ്യത്ത് ജുമുഅ ഖുതുബ നിരീക്ഷിക്കുന്ന ആദ്യ സംസ്ഥാനമായി ഛത്തിസ്ഗഡ്. സംസ്ഥാനത്തെ പള്ളികളിലെ ഖുതുബയുടെ ഉള്ളടക്കം നേരത്തെ അറിയിക്കണമെന്ന് ബി.ജെ.പി സര്‍ക്കാരിന് കീഴിലുള്ള വഖ്ഫ് ബോര്‍ഡ് പള്ളി മുതവല്ലിമാര്‍ക്ക് (നടത്തിപ്പുകാര്‍) നിര്‍ദേശം നല്‍കി. നവംബര്‍ 22 മുതല്‍ ഇതു നിലവില്‍വരുമെന്നും ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവും ഛത്തിസ്ഗഡ് വഖ്ഫ് […]

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്...

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍, മുദ്രകള്‍ എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് സൗദി വാണിജ്യ വകുപ്പ് മന്ത്രി ഡോ. മജീദ് അല്‍ ഖസാബി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്ക [...]

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ ...

തെല്‍ അവീവ്: ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്‌റാഈല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പേര് വെളിപെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാ [...]

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീ...

റിയാദ്:സഊദി എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സഊദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ ആദ്യ വ [...]

കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

ന്യൂഡല്‍ഹി: കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി. എല്ലാ കോടതി നടപടികളും ദിവസേന തത്സമയം സംപ്രേഷണം ചെയ്യും. സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് കോടതി നടപടികളുടെ തത്സമയ സംപ്രേഷണം നടത്തുക. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച […]

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

ഗസ്സ സിറ്റി: യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഹമാസ് അറിയിച്ചു. കഴിഞ്ഞ ദിവസം റഫയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. സിന്‍വാറിന് പുറമെ മൂന്ന് ഹമാസ് നേതാക്കളും കൊല്ലപ്പെട്ടെന്നും ഇസ്രാഈല്‍ പറഞ്ഞിരുന്നു. സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ […]

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യംവയ്ക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് നൂറിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്‌റാഈലിലേക്ക് തൊടുത്തുവിട്ടതിനു പകരമായി ഇറാനെ ഇസ്‌റാഈല്‍ ഏതുസമയവും ആക്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ വാഷിങ്ട്ടണ്‍ പോസ്റ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാന്റെ സൈനിക […]

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 13നാണ് തെരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണല്‍. വയനാട് പാലക്കാട് ചേലക്കര മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. നവംബര്‍ 23 […]

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം ‘പരിമിത’മെന്ന്; വ്യോമാക്രമണവും വ്യാപകം

ബെയ്‌റൂത്ത്: ലബനാനില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍. ആക്രമണം ചില ലക്ഷ്യങ്ങളില്‍ പരിമിതപ്പെടുത്തുമെന്ന അവകാശവാദവുമായി സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്നാണ് സൈന്യം അറിയിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി സൈന്യം പ്രസ്താവനയില്‍ പറയുന്നു. കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി […]

‘മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല’; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള വിവാദ പ്രസ്താവന നടത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. കന്യാകുമാരിയില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണറുടെ പ്രസ്താവന. ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ടെന്നും, അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ […]