ഉള്ളുലച്ച് മുണ്ടക്കൈ; മരണ സംഖ്യ 270 ആയി; രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു .

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 264 ആയി ഉയര്‍ന്നു. തിരച്ചിലില്‍ ഇതുവരെ 173 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ട്. 91 ശരീര ഭാഗങ്ങളും തിരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്. ഇനിയും 191 പേര്‍ കാണാമറയത്താണ്.  ദുരന്ത മുഖത്ത് ശക്തമായ […]

രാജധാനിയെ വെല്ലും വന്ദേഭാരത് സ്ലീപ്പര്‍; മി...

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് ഓഗസ്റ്റില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ചതായിരിക്കുമെന്നുമെന്നാണ് അധികൃതര്‍ [...]

സഊദി അറേബ്യ; ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ ന...

റിയാദ്: സഊദി  അറേബ്യയിൽ താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടിച്ച് നാടുകടത്തി. സഊദി അറേബ്യയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ്  താമസരേഖ പുതുക്കുന്നതിൽ മൂന്ന് തവണ കാലതാമസം വരുത്തിയാൽ നാടുകടത്തുന്ന നിയമം.ഈ നിയമനടപടിക്ക് വിധേയനായിരിക്കുക [...]

പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസർക്കാരി...

കേന്ദ്രസർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരവുമായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ, ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്റ്റാഫ് സെക്ഷൻ കമ്മിഷൻ തുടങ്ങിയവയാണ് അപേക്ഷ ക്ഷണിച്ചത്. 55,000 ഒഴിവുകളാണ് പ്രതീക്ഷിക്ക [...]

വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശത്തിന് അര്‍ഹരാണെന്ന് സുപ്രിം കോടതി. മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി നിരീക്ഷണം.  ക്രിമിനല്‍ നടപടി ക്രമത്തിലെ 125ാം സെക്ഷന്‍ പ്രകാരം മുസ്‌ലിം സ്ത്രീക്ക് […]

ഇറാനില്‍ ഇന്ത്യക്ക് വന്‍ പദ്ധതികള്‍; ഭരണമാറ്റം ബന്ധം ഊഷ്മളമാക്കും

തെഹ്‌റാന്‍: ഇറാനിലെ ഭരണമാറ്റം ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. പതിറ്റാണ്ടുകളായി തുടരുന്ന ചരിത്രപരമായ വാണിജ്യ ബന്ധമാണ് ഇന്ത്യയ്ക്ക് ഇറാനുമായുള്ളത്. മസൂദ് പെസെഷ്‌കിയാന്‍ അധികാരത്തില്‍ വന്നാലും ഇന്ത്യയുമായുള്ള നയത്തില്‍ ഇറാന്‍ മാറ്റംവരുത്തില്ല. ചബഹാര്‍ തുറമുഖത്തിന്റെ വികസനത്തില്‍ ഇന്ത്യയും ഇറാനും തമ്മില്‍ കരാര്‍ ദീര്‍ഘിപ്പിച്ചത് ഈയിടെയാണ്. മധ്യേഷ്യയില്‍ അഫ്ഗാനിസ്ഥാനുമായുള്ള വാണിജ്യ […]

ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 8600 വിദ്യാര്‍ഥികളെ, തകര്‍ത്തത് 400ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഗസ്സ: ഒക്ടോബര്‍ ഏഴു മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്‌റാഈല്‍ ഫലസ്തീനില്‍ ഇല്ലാതാക്കിയത് 9000ത്തോളം വിദ്യാര്‍ഥികളെ. ഗസ്സ മുനമ്പില്‍ മാത്രം 8,572 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി പാലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കില്‍ മാത്രം 100 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 14,089 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് […]

കേരളത്തിലെ ലുലു മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്; ഉദ്‌ഘാടനം ആദ്യം കോഴിക്കോട്, പിന്നാലെ കോട്ടയം; മലപ്പുറത്ത് രണ്ടെണ്ണം

കൊച്ചി: ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉയരുന്ന നാല് മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് മാളുകളുടെ നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ നാല് മാളുകളിൽ ഏറ്റവും വലുതായ കോഴിക്കോട് ലുലു മാൾ ആകും ആദ്യം നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ച് […]

സംസ്ഥാന കായികമേള ഇനി സ്‌കൂള്‍ ഒളിംപിക്‌സ്; നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും.

തിരുവനന്തപുരം: സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  ആദ്യ സ്‌കൂള്‍ ഒളിംപിക്‌സ് ഒക്‌റ്റോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് […]

അബ്ദുറഹീമിന്റെ വധശിക്ഷ സഊദി കോടതി റദ്ദാക്കി, മോചനം ഉടൻ

റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. ഇതോടെ, റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതോടെയാണ് കോടതി വധശിക്ഷ റദ്ദാക്കി […]