അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

ന്യൂഡൽഹി: ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ കാനഡ‍ പുറത്താക്കി. കാനഡയിൽ നിന്ന് ഉദ്യോ​ഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് കാനഡയുടെ തിരിച്ചടി. പിന്നാലെ ഇന്ത്യയും കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കിയതായി അറിയിച്ചു. ഇവരോട് ശനിയാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് […]

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ...

കൽപ്പറ്റ: വയനാട്ടിലെ ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമാണെന്ന് വിദഗ്ധ സമിതിയുടെ പുതിയ റിപ്പോർട്ട്. പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ക്രോഡീകരിച്ച് സർക്കാരിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സമിതിയുടെ പ്രാഥമിക [...]

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മ...

ന്യൂഡൽഹി: കശ്മിരിൽ നിലവിലുള്ള രാഷ്ട്രീയ നേതൃത്വത്തെ ഇല്ലാതാക്കി പുതിയ തലമുറ രാഷ്ട്രീയ നേതൃത്വത്തെ കൊണ്ടുവരുമെന്നായിരുന്ന 2019 ഓഗസ്റ്റ് അഞ്ചിന് 370ാം വകുപ്പ് പിൻവലിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാർലമെന്റിൽ നടത്തിയ പ്രഖ്യാപനം. 370ാം വകുപ്പ് പിൻ [...]

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകള...

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ് ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ് അതിവേഗം ബഹുദൂരം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 65 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. ഭരണ വിരുദ്ധ വികാരമാണ് ഹരിയാനയില്‍ അലയടിച്ചതെന്നാ [...]

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സ്വകാര്യ കോളജ് അധ്യാപകനെതിരെ കര്‍ണാടകയില്‍ കേസ്. മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങള്‍ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകന്റെ പരാമര്‍ശം. മംഗളുരു സര്‍വകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുണ്‍ ഉള്ളാളിനെതിരെയാണ് മംഗളൂരു പൊലിസ് കേസെടുത്തത്. മംഗളൂരുവിനടുത്ത് കിന്നിയില്‍ നടന്ന ഒരു പരിപാടിയില്‍ […]

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ചത്തീസ് ഗഡിലെ നാരായണ്‍പൂര്‍ ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഇന്നലെ മുതലാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്. […]

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍

ബൈറൂത്: തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹിസ്ബുല്ല നേതാവായ ഹാശിം സഫീഉദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അദ്ദേഹം കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് […]

ചരിത്രസ്മാരകങ്ങൾ പൊളിച്ച് എന്ത് രാജ്യസ്നേഹം?

ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലുകൾക്ക് വിലക്കേർപ്പെടുത്തിയ സുപ്രിംകോടതി വിധിക്ക് പുല്ലുവില നൽകി 500 വർഷത്തിലേറെ പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും അവയോട് ചേർന്നുള്ള മഖ്ബറയും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹാജി മംഗ്‌റോളി ഷാ ബാവ, ഗരീബ് ഷാ ബാവ എന്നിവരുടെ ദർഗയും […]

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

ടെല്‍ അവീവ്: ഇസ്‌റാഈല്‍ യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അന്റോണിയോ ഗുട്ടറസ് ഇറാന്റെ മിസൈല്‍ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ചില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ചൂണ്ടിക്കാട്ടി. മാത്രമല്ല അന്റോണിയോ ഗുട്ടറസ് ഭീകരവാദികളെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇസ്‌റാഈലിനെതിരായ ഇറാന്റെ ആക്രമണത്തെ […]

‘ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി’ ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

തെഹ്‌റാന്‍: കഴിഞ്ഞ ദിവസനേരിട്ട് ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ കോപ്പു കൂട്ടുന്ന ഇസ്‌റാഈലിന് താക്കീതുമായി ഇറാന്‍. ഇപ്പോള്‍ നടത്തിയത് വെറും സാമ്പിള്‍ മാത്രമാണെന്നും തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍ ശരിയായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്‌റാഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പരിമിതമായ തോതില്‍ മാത്രമാണ് മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്‌റാഈല്‍ പ്രത്യാക്രമണം നടത്തിയാല്‍ […]