പ്രോസിക്യൂഷനില്‍ വിശ്വാസമെന്ന് റിയാസ് മൗലവിയുടെ കുടുംബം ; വിധിയില്‍ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങള്‍, അപാകത പരിശോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

വിധിയെ തള്ളിയും പ്രോസിക്യൂഷനില്‍ വിശ്വാസമര്‍പ്പിച്ചും റിയാസ് മൗലവിയുടെ കുടുംബം രംഗത്ത്. വിധിപകര്‍പ്പിലെ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ പറഞ്ഞു. എല്ലാതരത്തിലുമുള്ള തെളിവുകളും ഉണ്ടായിരുന്നു. കോടതി വിധി ഏകപക്ഷീയമായിപോയി. എന്തുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം എന്നറിയില്ലെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട്് പറഞ്ഞു. കോടതിവിധിയിലുള്ളത് പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണെന്നും വിധിയിലെ അപാകത പരിശോധിക്കുമെന്നും […]