ഗസ്സക്ക് അഞ്ചുലക്ഷം പ്രഖ്യാപിച്ച് കീര്‍ത്തി കിസാന്‍ യൂണിയന്‍; കഫിയ ധരിച്ച് എംബസിയിലെത്തി പണം കൈമാറി

ന്യൂഡല്‍ഹി: ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചും ആക്രമണത്തില്‍ പാടെ തകരുകയുംചെയ്ത ഗസ്സക്ക് സഹായം പ്രഖ്യാപിച്ചും പ്രമുഖ കര്‍ഷകസംഘടനയായ കീര്‍ത്തി കിസാന്‍ യൂണിയന്‍. യൂണിയന്‍ പ്രസിഡന്റ് നിര്‍ഭായ് സിങ് ധുഡികെ, ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് ദീപ് വാലെ എന്നിവര്‍ ഡല്‍ഹിയിലെ ഫലസ്തീന്‍ എംബസ്സിയിലെത്തിയാണ് സഹായം കൈമാറിയത്. […]

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്...

വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യംവയ്ക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് നൂറിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്‌റ [...]

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ...

ന്യൂഡൽഹി: ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ കാനഡ‍ പുറത്താക്കി. കാനഡയിൽ നിന്ന് ഉദ്യോ​ഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് കാനഡയുടെ തിരിച്ചടി. പിന്നാലെ ഇന്ത്യയും [...]

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ...

കൽപ്പറ്റ: വയനാട്ടിലെ ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമാണെന്ന് വിദഗ്ധ സമിതിയുടെ പുതിയ റിപ്പോർട്ട്. പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ക്രോഡീകരിച്ച് സർക്കാരിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സമിതിയുടെ പ്രാഥമിക [...]

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ്

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ് ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ് അതിവേഗം ബഹുദൂരം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 65 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. ഭരണ വിരുദ്ധ വികാരമാണ് ഹരിയാനയില്‍ അലയടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ട് നിലവില്‍ മുന്നേറ്റം തുടരുകയാണ്. […]

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സ്വകാര്യ കോളജ് അധ്യാപകനെതിരെ കര്‍ണാടകയില്‍ കേസ്. മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങള്‍ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകന്റെ പരാമര്‍ശം. മംഗളുരു സര്‍വകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുണ്‍ ഉള്ളാളിനെതിരെയാണ് മംഗളൂരു പൊലിസ് കേസെടുത്തത്. മംഗളൂരുവിനടുത്ത് കിന്നിയില്‍ നടന്ന ഒരു പരിപാടിയില്‍ […]

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിധിയിലെ പുനഃപരിശോധനാ ഹരജി തള്ളി സുപ്രീം കോടതി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി വിധി നിലനില്‍ക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ വിധി പറഞ്ഞത്. വിധിയില്‍ പിഴവില്ലെന്നു ചീഫ് ജസ്റ്റിസ് […]

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ചത്തീസ് ഗഡിലെ നാരായണ്‍പൂര്‍ ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഇന്നലെ മുതലാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്. […]

ചരിത്രസ്മാരകങ്ങൾ പൊളിച്ച് എന്ത് രാജ്യസ്നേഹം?

ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലുകൾക്ക് വിലക്കേർപ്പെടുത്തിയ സുപ്രിംകോടതി വിധിക്ക് പുല്ലുവില നൽകി 500 വർഷത്തിലേറെ പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും അവയോട് ചേർന്നുള്ള മഖ്ബറയും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹാജി മംഗ്‌റോളി ഷാ ബാവ, ഗരീബ് ഷാ ബാവ എന്നിവരുടെ ദർഗയും […]

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം ‘പരിമിത’മെന്ന്; വ്യോമാക്രമണവും വ്യാപകം

ബെയ്‌റൂത്ത്: ലബനാനില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍. ആക്രമണം ചില ലക്ഷ്യങ്ങളില്‍ പരിമിതപ്പെടുത്തുമെന്ന അവകാശവാദവുമായി സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്നാണ് സൈന്യം അറിയിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി സൈന്യം പ്രസ്താവനയില്‍ പറയുന്നു. കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി […]