തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്. തകര്‍ന്നടിഞ്ഞ ഗസ്സന്‍ തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയാണ്. മണ്ണില്‍ ഒരായിരം ശുക്‌റിന്റെ സുജൂദുകളമരുന്നു. അനിശ്ചിതമായ നീണ്ട വെടിനിര്‍ത്തലും നിലക്കാത്ത വെടിയൊച്ചയും മരവിപ്പിച്ച തെരുവുകളില്‍ പ്രതീക്ഷയുടെ പുതു സൂര്യന്‍ ഒരിക്കല്‍ കൂടി ഉദിച്ചിരിക്കുന്നു. എണ്ണിയാല്‍ തീരാത്ത നഷ്ടങ്ങളുടെ ടെന്റുകളില്‍ നിന്ന് ഒരിക്കല്‍ കൂടി കുഞ്ഞു […]