106 മദ്റസകള്‍ക്കുകൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 10,923

കോഴിക്കോട്: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം പുതുതായി 106 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,923ആയി. ആന്ധ്രാപ്രദേശ് 6, അസം 20, വെസ്റ്റ് ബംഗാള്‍ 42, ബീഹാര്‍ 18, ഉത്തര്‍പ്രദേശ് 15, കര്‍ണാടക 4 എന്നിങ്ങനെയും കാസര്‍കോട് […]

ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; ...

ഒട്ടാവ: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുന്ന നടപടിയുമായി കാനഡ. വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റിന്റെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം. ഈ വർഷം പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്ര [...]

ഒറ്റത്തെരഞ്ഞെടുപ്പ് ബഹുസ്വരതയെ തകർക്കു...

ആശങ്കകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുപടികൂടി കടന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരി [...]

ഫോണ്‍ ചോര്‍ത്താന്‍ സമാന്തര എക്‌സ്‌ചേഞ്ച് മ...

കോഴിക്കോട്: ഫോണ് ചോര്ത്തിയെന്ന ഭരണപക്ഷ എം.എല്.എയുടെ വിവാദവെളിപ്പെടുത്തലില് ആഭ്യന്തരവകുപ്പിന് മൗനം. മന്ത്രിമാരുള്പ്പെടെയുള്ളവരുടെ ഫോണ് എ.ഡി.ജി.പി എം.ആര് അജിത്കുമാറും എസ്.പി സുജിത്ദാസും ചോര്ത്തിയെന്ന ആരോപണത്തിലും താന് ഫോണ് ചോര്ത്തിയെന്ന പി.വി അന്വ [...]

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും, റിപ്പോർട്ടിൻ്റെ പൂർണരൂപം ഹൈക്കോടതിയിൽ

കൊച്ചി: ഏറെ വിവാദമായ സിനിമാ മേഖലയിലെ പ്രശ്നനങ്ങൾ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തെളിവുകളടക്കമുള്ള പൂർണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. പൊതുതാൽപര്യ ഹരജി ഉൾപ്പെടെ ആറ് ഹരജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ക്രിമിനൽ […]

ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് നെതന്യാഹു

തെല്അവിവ്: പ്രതിഷേധങ്ങള് ശക്തമായതിന് പിന്നാലെ ഗസ്സയില് കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്റാഈല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഹമാസ് പിടിയിലുള്ള ആറ് ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാന് കഴിയാത്തതില് ബന്ധുക്കളോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു- ജറൂസലമില് നടത്തിയ വാര്ത്താ സമ്മേളനത്തില് നെതന്യാഹു പറഞ്ഞു. ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ […]

ഇൻഫ്‌ളുവൻസ പനി പടരുന്നു; കാസർകോട്ട് ഒമ്പത് പേർക്ക് സ്ഥിരീകരിച്ചു

കാസർകോട്: ഇൻഫ്ളുവൻസ പനി പടരുന്നു. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചു. തുടർന്ന് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസ എ വിഭാഗത്തിൽപ്പെട്ട പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച് വൺ, എൻ വൺ എന്നീ വിഭാഗത്തിൽപ്പെട്ട […]

സുനിത വില്യംസും ബുച്ച് വിൽമോറും സാക്ഷി; സ്റ്റാർലൈനർ തനിച്ച് ഭൂമിയിൽ തിരിച്ചെത്തി

ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ഒടുവിൽ ഭൂമിയിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തി. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരുമായി മടങ്ങേണ്ട പേടകം തനിച്ചാണ് തിരിച്ചെത്തിയത്. ഇരുവരുടെയും സുരക്ഷ മാനിച്ചാണ് നാസയും ബോയിംഗും ബഹിരാകാശ […]

No Picture

മനുഷ്യത്വത്തെ തടവിലാക്കി അസം

ബംഗാളി സംസാരിക്കുന്ന 28 മുസ് ലിംകളെ വിദേശികളെന്ന് മുദ്രകുത്തി തടവുകേന്ദ്രത്തിൽ അയച്ചിരിക്കുകയാണ് അസം പൊലിസ്. ബാർപേട്ടയിൽ നിന്നുള്ളവരെ 50 കിലോമീറ്റർ അകലെ ഗോൽപ്പാര ജില്ലയിലെ മാട്ടിയയിലുള്ള തടവുകേന്ദ്രത്തിലേക്കാണ് അയച്ചിരിക്കുന്നത്.  ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇവരെ ഒപ്പിടാനെന്ന പേരിൽ എസ്.പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും നിർബന്ധിച്ച് ബസിൽ കയറ്റി തടവുകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു […]

ഹേമ കമ്മിറ്റി വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ വനിതാ ജഡ്ജി ഉള്‍പെടുന്ന പ്രത്യേക ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി കേസുകളുമായി ബന്ധപ്പെട്ട വാദം കേള്ക്കാന് പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. വനിതാ ജഡ്ജി കൂടി ഉള്പെടുന്നതായിരിക്കും ബെഞ്ച്. കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട കേസുകള് ബെഞ്ച് പരിഗണിക്കും. ബെഞ്ചിലെ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കും അംഗങ്ങളെ തീരുമാനിക്കുക.