9 മാസത്തിന് ശേഷം റഫാ അതിര്‍ത്തി തുറന്നു; 50 രോഗികള്‍ ഈജിപ്തിലെത്തി; നാലാംഘട്ട തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം പൂര്‍ത്തിയായി

റഫ: ഒമ്പത് മാസത്തിന് ശേഷം തെക്കന്‍ ഗസ്സയ്ക്കും ഈജിപ്തിനും ഇടയിലുള്ള അതിര്‍ത്തിയായ റഫ ഇസ്‌റാഈല്‍ തുറന്നു. പരുക്കേറ്റ ഗസ്സക്കാരെ ചികിത്സയ്ക്കായി ഈജിപ്തിലെത്തിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് അതിര്‍ത്തി തുറന്നത്. 50 രോഗികളെയാണ് ഇന്നലെ ഈജിപ്തിലെത്തിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഈജിപ്തിലെത്തിച്ച് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് റെഡ്‌ക്രോസ് അറിയിച്ചു. […]

UAE: കൊക്കകോള കുടിക്കുന്നത് സുരക്ഷിതം, പക്ഷേ ഓ...

അബൂദബി: രാജ്യത്ത് വിപണിയിലുള്ള കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് വിശദീകരിച്ച് യു.എ.ഇ പരിസ്ഥിതി മന്ത്രാലയം. പ്രാദേശിക വിപണികളിലെ കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് ഇല്ലാത്തതുമാണെന്നും അവ രാജ്യത്തെ ഭക്ഷ [...]

സഈദി അറേബ്യ കനിഞ്ഞാല്‍ റഷ്യ-ഉക്രൈന്‍ യുദ്ധം...

ദാവോസ്: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വലിയ അവകാശവാദവുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഊദി അറേബ്യയോടും പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകിനോടും എണ്ണ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയ [...]
No Picture

കുഞ്ഞല്ലെ, മാപ്പാക്കാ...

ആ മാപ്പ് വാർത്തയേക്കാൾ മലയാളി മനസിൽ ആശ്വാസവും ആഹ്ലാദവും നിറച്ച ഒരു വാർത്ത സമീപകാലത്ത് കേട്ടത് ചുരുക്കമായിരിക്കും. പാലക്കാട്ടെ ആനക്കര സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മനസ്താപത്തിന്റെ വാർത്തയ്ക്ക് അത്രയേറെ വൈകാരികതയുണ്ട്. അതുകേട്ട് കണ്ണുനിറഞ്ഞത [...]

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല്‍: ഖത്തര്‍

ജറുസലേം: ഗസ്സയില്‍ ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഞായറാഴ്ച രാവിലെ ആറര മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കരാറിന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു. കരാറിലെ കക്ഷികളും മധ്യസ്ഥരും ഏകോപിപ്പിച്ചതനുസരിച്ച്, ഗസ്സയിലെ വെടിനിര്‍ത്തല്‍ ജനുവരി 19 ഞായറാഴ്ച രാവിലെ ഗസ്സയിലെ പ്രാദേശിക സമയം 8:30ന് ആരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് […]

യു.ജി.സി മാർഗരേഖ ഭരണഘടനാ തത്വങ്ങളുടെ ലംഘനം

സമാവർത്തി പട്ടികയിലുള്ള (കൺകറന്റ് ലിസ്റ്റ്) വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് ഭരണഘടനയുടെ ഏഴാം പട്ടിക വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം രാജ്യത്തെ പരമോന്നത നീതിപീഠം പലകുറി ഓർമിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ദുർബലപ്പെടുത്താൻ അനുദിനം ശ്രമിക്കുന്ന കേന്ദ്രഭരണകൂടം, ഉന്നതവിദ്യാഭ്യാസമേഖലയെ തങ്ങളുടെ സങ്കുചിത ആശയധാരയിൽ ഉറപ്പിച്ചുനിർത്താൻ ഒരുമ്പെടുന്നു എന്നതാണ് യുനിവേഴ്‌സിറ്റി ഗ്രാന്റ് […]

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. രണ്ട് […]

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ തലവന്‍ വില്യം ബേണ്‍സ്. വെടിനിര്‍ത്തല്‍, ബന്ദി മോചന ചര്‍ച്ചകള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും ആഴ്ച്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്നും വില്യം ബേണ്‍സ് പറഞ്ഞു. ഗസ മുനമ്പില്‍ ബന്ദികളും, ഫലസ്തീനികളും ദുരിത സാഹചര്യത്തില്‍ കഴിയുന്നതിനാല്‍ അടിയന്തര വെടിനിര്‍ത്തല്‍ […]

ദക്ഷിണ കൊറിയന്‍ അപകടത്തില്‍ വഴിത്തിരിവ്; അപകടത്തിന് മുമ്പ് തന്നെ ജെജു വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ തകരാറിലായെന്ന് അധികൃതര്‍

സോള്‍: 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പുതന്നെ റെക്കോര്‍ഡിംഗ് നിര്‍ത്തിയെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 29 ന് 181 യാത്രക്കാരും ജീവനക്കാരുമായി തായ്‌ലന്‍ഡില്‍ നിന്ന് ദക്ഷിണ […]

പെരിയ ഇരട്ട കൊലക്കേസ്: കുഞ്ഞിരാമന്‍ ഉള്‍പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പെരിയ ഇരട്ട കൊലക്കേസില്‍ സി.ബി.ഐ പ്രത്യേക കോടതി അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ച നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. 14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, […]