ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയയും; തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയ.സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് സ്ലൊവേനിയയുടെ നടപടി.പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സര്‍ക്കാര്‍ അംഗീകാരം നല്‍കി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‌ലിയാനയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനി ഇതിന് […]