ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സ്വകാര്യ കോളജ് അധ്യാപകനെതിരെ കര്‍ണാടകയില്‍ കേസ്. മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങള്‍ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകന്റെ പരാമര്‍ശം. മംഗളുരു സര്‍വകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുണ്‍ ഉള്ളാളിനെതിരെയാണ് മംഗളൂരു പൊലിസ് കേസെടുത്തത്. മംഗളൂരുവിനടുത്ത് കിന്നിയില്‍ നടന്ന ഒരു പരിപാടിയില്‍ […]

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധ...

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിധിയിലെ പുനഃപരിശോധനാ ഹരജി തള്ളി സുപ്രീം കോടതി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി വിധി നിലനില്‍ക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭരണഘടനാ വി [...]

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റു...

റായ്പൂര്‍: ചത്തീസ് ഗഡിലെ നാരായണ്‍പൂര്‍ ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ [...]

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത...

ബൈറൂത്: തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹിസ്ബുല്ല നേതാവായ ഹാശിം സഫീഉദ് [...]

ചരിത്രസ്മാരകങ്ങൾ പൊളിച്ച് എന്ത് രാജ്യസ്നേഹം?

ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലുകൾക്ക് വിലക്കേർപ്പെടുത്തിയ സുപ്രിംകോടതി വിധിക്ക് പുല്ലുവില നൽകി 500 വർഷത്തിലേറെ പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും അവയോട് ചേർന്നുള്ള മഖ്ബറയും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹാജി മംഗ്‌റോളി ഷാ ബാവ, ഗരീബ് ഷാ ബാവ എന്നിവരുടെ ദർഗയും […]

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

ടെല്‍ അവീവ്: ഇസ്‌റാഈല്‍ യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അന്റോണിയോ ഗുട്ടറസ് ഇറാന്റെ മിസൈല്‍ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ചില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ചൂണ്ടിക്കാട്ടി. മാത്രമല്ല അന്റോണിയോ ഗുട്ടറസ് ഭീകരവാദികളെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇസ്‌റാഈലിനെതിരായ ഇറാന്റെ ആക്രമണത്തെ […]

‘ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി’ ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

തെഹ്‌റാന്‍: കഴിഞ്ഞ ദിവസനേരിട്ട് ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ കോപ്പു കൂട്ടുന്ന ഇസ്‌റാഈലിന് താക്കീതുമായി ഇറാന്‍. ഇപ്പോള്‍ നടത്തിയത് വെറും സാമ്പിള്‍ മാത്രമാണെന്നും തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍ ശരിയായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്‌റാഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പരിമിതമായ തോതില്‍ മാത്രമാണ് മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്‌റാഈല്‍ പ്രത്യാക്രമണം നടത്തിയാല്‍ […]

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം ‘പരിമിത’മെന്ന്; വ്യോമാക്രമണവും വ്യാപകം

ബെയ്‌റൂത്ത്: ലബനാനില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍. ആക്രമണം ചില ലക്ഷ്യങ്ങളില്‍ പരിമിതപ്പെടുത്തുമെന്ന അവകാശവാദവുമായി സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്നാണ് സൈന്യം അറിയിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി സൈന്യം പ്രസ്താവനയില്‍ പറയുന്നു. കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി […]

ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ, നറുക്കെടുപ്പ് ഒക്ടോബർ നാലിന്

കൊണ്ടോട്ടി: 2025 ലെ ഹജ്ജ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ നാലിന് വൈകീട്ട് 3.30ന് നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് നറുക്കെടുപ്പ് നടത്തുക. ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. അപേക്ഷകർ കവർ നമ്പർ ലഭിച്ചുവെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. മുഖ്യ അപേക്ഷകന്റെ അപേക്ഷയിൽ […]

‘മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല’; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള വിവാദ പ്രസ്താവന നടത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. കന്യാകുമാരിയില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണറുടെ പ്രസ്താവന. ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ടെന്നും, അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ […]