ഗസ്സക്ക് അഞ്ചുലക്ഷം പ്രഖ്യാപിച്ച് കീര്‍ത്തി കിസാന്‍ യൂണിയന്‍; കഫിയ ധരിച്ച് എംബസിയിലെത്തി പണം കൈമാറി

ന്യൂഡല്‍ഹി: ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചും ആക്രമണത്തില്‍ പാടെ തകരുകയുംചെയ്ത ഗസ്സക്ക് സഹായം പ്രഖ്യാപിച്ചും പ്രമുഖ കര്‍ഷകസംഘടനയായ കീര്‍ത്തി കിസാന്‍ യൂണിയന്‍. യൂണിയന്‍ പ്രസിഡന്റ് നിര്‍ഭായ് സിങ് ധുഡികെ, ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് ദീപ് വാലെ എന്നിവര്‍ ഡല്‍ഹിയിലെ ഫലസ്തീന്‍ എംബസ്സിയിലെത്തിയാണ് സഹായം കൈമാറിയത്. […]

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ ...

തെല്‍ അവീവ്: ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്‌റാഈല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പേര് വെളിപെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാ [...]

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീ...

റിയാദ്:സഊദി എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സഊദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ ആദ്യ വ [...]

കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊര...

ന്യൂഡല്‍ഹി: കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി. എല്ലാ കോടതി നടപടികളും ദിവസേന തത്സമയം സംപ്രേഷണം ചെയ്യും. സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് കോടതി നടപടികളുടെ തത്സമയ സംപ്രേഷണം നടത്തുക. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന് [...]

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

ഗസ്സ സിറ്റി: യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഹമാസ് അറിയിച്ചു. കഴിഞ്ഞ ദിവസം റഫയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. സിന്‍വാറിന് പുറമെ മൂന്ന് ഹമാസ് നേതാക്കളും കൊല്ലപ്പെട്ടെന്നും ഇസ്രാഈല്‍ പറഞ്ഞിരുന്നു. സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ […]

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യംവയ്ക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് നൂറിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്‌റാഈലിലേക്ക് തൊടുത്തുവിട്ടതിനു പകരമായി ഇറാനെ ഇസ്‌റാഈല്‍ ഏതുസമയവും ആക്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ വാഷിങ്ട്ടണ്‍ പോസ്റ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാന്റെ സൈനിക […]

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 13നാണ് തെരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണല്‍. വയനാട് പാലക്കാട് ചേലക്കര മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. നവംബര്‍ 23 […]

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

കൽപ്പറ്റ: വയനാട്ടിലെ ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമാണെന്ന് വിദഗ്ധ സമിതിയുടെ പുതിയ റിപ്പോർട്ട്. പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ക്രോഡീകരിച്ച് സർക്കാരിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വാസയോഗ്യമല്ലെന്ന് പറഞ്ഞിരുന്ന പ്രദേശങ്ങൾ സുരക്ഷിതമാണെന്ന രീതിയിലാണ് ക്രോഡീകരിച്ചു നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. പുന്നപ്പുഴക്ക് ഇരുകരയിലും […]

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ്

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ് ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ് അതിവേഗം ബഹുദൂരം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 65 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. ഭരണ വിരുദ്ധ വികാരമാണ് ഹരിയാനയില്‍ അലയടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ട് നിലവില്‍ മുന്നേറ്റം തുടരുകയാണ്. […]

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സ്വകാര്യ കോളജ് അധ്യാപകനെതിരെ കര്‍ണാടകയില്‍ കേസ്. മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങള്‍ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകന്റെ പരാമര്‍ശം. മംഗളുരു സര്‍വകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുണ്‍ ഉള്ളാളിനെതിരെയാണ് മംഗളൂരു പൊലിസ് കേസെടുത്തത്. മംഗളൂരുവിനടുത്ത് കിന്നിയില്‍ നടന്ന ഒരു പരിപാടിയില്‍ […]