ശരീഅത്ത് അവകാശങ്ങള്‍ മൗലികമാകണം

പൂര്‍ണ്ണമായ മതേതരത്വം വിഭാവനം ചെയ്യുന്ന ബഹുസ്വര രാജ്യമാണ് ഇന്ത്യ. ഭരണഘടന നിര്‍മ്മിതിക്കായി രണ്ടര വര്‍ഷക്കാലത്തോളം സമയമെടുത്തതു തന്നെ സമത്വാധിഷ്ഠിത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനു വേണ്ടിയാണ്.  കേവല നേതൃത്വങ്ങള്‍ക്കുമപ്പുറം ശക്തമായ ജനപിന്തുണയാണ് ഇന്ത്യന്‍ ഭരണക്രമത്തെ വേറിട്ടു നിര്‍ത്തുന്നത്.  പക്ഷേ ഈയടുത്തായി ഒരു ഉത്തരകൊറിയന്‍ ഭീതിയാണ് ഭരണപക്ഷത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശനവും അതിനോടനുബന്ധിച്ച് ഉയര്‍ന്നുവന്ന മുസ്ലിം സ്ത്രീ പള്ളിപ്രവേശനവുമെല്ലാം തന്നെ ഒരു ഏകാധിപത്യ സ്വഭാവം വിളിച്ചോതുന്നുണ്ട്. അതിന്‍റെ മറപിടിച്ച് മുസ്ലിം വിരോധം തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന ചില രാഷ്ട്രീയ ശ്രമങ്ങളെയും വിസ്മരിക്കാനാവില്ല.  യഥാര്‍ത്ഥത്തില്‍ ഏറെ വര്‍ഷം പഴക്കമുള്ളതാണ് ഇസ്ലാമിക ശരീഅത്ത്. പ്രവാചക കാലഘട്ടം മുതല്‍ ഇന്നേവരെ അതിലൊരു മാറ്റത്തിരുത്തലിന്‍റെ ആവശ്യമുണ്ടായിട്ടില്ലെന്നു മാത്രമല്ല, ഇനിയുണ്ടാവുകയുമില്ല. കാരണം സുസ്ഥിരമായ നിയമനിര്‍മ്മിതിയാണ് ഇസ്ലാമിക ശരീഅത്തിനാധാരം. കൂടാതെ അത് ദൈവികവുമാണ്. ഏത് ചിന്താധാരയോടും സഹകരിച്ചു പോകത്തക്ക വിധത്തിലാണ് അത് നിര്‍മ്മിച്ചുണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മതം പഠിക്കാതെ പുറപ്പെടുവിപ്പിക്കുന്ന അഭിപ്രായങ്ങളെ അഭിമുഖീകരിക്കേണ്ട ആവശ്യം ശരീഅത്തിനില്ല.

മൗലികാവകാശങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഈ രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ഒരിക്കലും ഉണ്ടായിക്കൂടാ. മതവിധികളെ നിര്‍വ്വചിക്കേണ്ടത് മതമറിയുന്ന പണ്ഡിതരാണ്. മതപരമായ വിധിവിലക്കുകള്‍ ആത്യന്തിക സത്യങ്ങളാണ്. അവ മനുഷ്യബുദ്ധിക്കനുസൃതമായി തിരുത്തിയെടുക്കാന്‍ സാധ്യമല്ല. ഓരോ പൗരനും പൂര്‍ണ്ണമായും മതസ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയാണ് നമ്മുടെ രാജ്യത്തിനുള്ളത്. അത് നിലനിര്‍ത്തുകയെന്നതാണ് ഭരണ വര്‍ഗ്ഗത്തിന്‍റെയും കോടതിയുടെയും കടമ.

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*