ഓരോ റബീഅ് ആഗതമാവുമ്പോഴും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വസന്തം തീര്‍ക്കാറുണ്ട്. മൃഗീയതയും മനുഷ്യത്വവും അന്യോനം പോരടിച്ച ആറാം നൂറ്റാണ്ടില്‍ ധാര്‍മികതയുടെ പുനഃ സൃഷ്ടിപ്പിലൂടെ മാനവികതയുടെ വീണ്ടെടുപ്പിനായിരുന്നു ആരംഭ റസൂല്‍ (സ്വ) നിയുക്തനായത്. നബി (സ്വ) യുടെ സ്വഭാവ മഹാത്മ്യങ്ങള്‍ വര്‍ണ്ണിക്കാവുന്നതിലപ്പുറമാണ്. മനുഷ്യ സൃഷ്ടിപ്പുകളില്‍ ഉത്തമ സ്വഭാവത്തിനുടമയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രതിപാതിക്കുന്നു. മഹിതമായ സ്വഭാവത്തിനുടമയായ റസൂലിന്‍റെ സ്നേഹ സ്പര്‍ശങ്ങളില്‍ ലോക ജനതക്ക് മേല്‍ പെയ്തിറങ്ങുകയായിരുന്നു.
മുഹമ്മദ് നബി (സ്വ) പ്രവാചകത്വ കാലം കേവലം ഇരുപത്തിമൂന്ന് വര്‍ഷത്തോളമാണ്.എന്നാല്‍ കളങ്കം തീണ്ടാതെ പഠിക്കാനും അനുകരിക്കാനുമാവുന്ന സമ്പൂര്‍ണ്ണ ജീവിതം നമുക്കായി സമര്‍പ്പിച്ചാണ് മുത്തു നബി (സ്വ) നമ്മില്‍ നിന്ന് മറഞ്ഞത്. കുട്ടികളോട് തങ്ങളുടെ കളി കൂട്ടുകാരനെ പോലെ നബി (സ്വ) പെരുമാറി. പലപ്പോഴും റസൂല്‍ (സ്വ) കുട്ടികള്‍ക്കൊപ്പം കളിക്കാനായി സമയം കണ്ടെത്തിയിരുന്നു. കുരുവി കുഞ്ഞിനെ പിടികൂടി, വീട്ടില്‍ കൂടുണ്ടാക്കി പാര്‍പ്പിച്ചിരുന്ന അബൂ ഉമൈറിനെ കാണുമ്പോള്‍ വിനിയാന്വിതനായി കുരുിവിയുടെ സുഖ വിവരത്തെ സംബന്ധിച്ച് റസൂല്‍ (സ്വ) ചോദിക്കാന്‍ മറക്കാറുണ്ടായിരുന്നില്ല. മനുഷ്യരെയും ജന്തുക്കളെയും പ്രകൃതിയെയും നിഷ്കളങ്ക മനസ്സോടെ സ്നേഹിച്ച നേതാവായിരുന്നു മഹനായ നബി തിരുമേനി(സ്വ). ഒരിക്കല്‍ ഒരു അന്‍സാരിയുടെ തോട്ടത്തില്‍ കയറിയ നബി (സ്വ) അവിടെ ക്ഷീണിച്ച് അവശനായി കണ്ണീര്‍ പൊഴിക്കുന്ന ഒരു ഒട്ടകത്തെ കണ്ടു. നബി അടുത്ത് ചെന്ന് അതിന്‍റെ കണ്ണു നീര്‍ തുടച്ചു കൊടുത്തു കൊണ്ട് വിളിച്ച് ചോദിച്ചു. ആരുടെ ഒട്ടകമാണിത്? അപ്പോള്‍ ഒരു അന്‍സാരി കടന്നു വന്ന് പറഞ്ഞു എന്‍റെതാണ് നബിയേ അപ്പോള്‍ നബി (സ്വ) പ്രതികരിച്ചു. അല്ലാഹു നിനക്ക് ഏല്‍പ്പിച്ച് നല്‍കിയ ഈ മൃഗത്തിന്‍റെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയപ്പെടുല്ലേ ? നീ അതിനെ പട്ടിണിക്കിടുന്നുവെന്ന് അതെന്നോട് ആവലാതിപ്പെടുന്നു. (അബൂദാവൂദ്) ഉദൃത ഹദീസ് റസൂലിന്‍റെ സ്വഭാവത്തിലെ അലിവും ആര്‍ദ്രതയും സ്പര്‍ശിക്കാത്ത ഒരു വസ്തുവും പ്രപഞ്ചത്തിലില്ലയെന്നതാണ് വിളിചോതുന്നത്.
അനസ്(റ) പറയുന്നു: ഞാന്‍ ആഇശാ ബീവിയോട് ചോദിച്ചു, നബി തങ്ങള്‍ വീട്ടില്‍ വന്നാല്‍ എന്താണ് ചെയ്യാറുള്ളത് ? മഹതി പറഞ്ഞു. ഭാര്യമാരെ സഹായിക്കും. നിസ്കാര സമയമായാല്‍ നിസ്കാരത്തില്‍ പ്രവേശിക്കും. അനസ് (റ) പറഞ്ഞു: നബി തങ്ങള്‍ വസ്ത്രം തതുന്നുകയും ചെരിപ്പ് തുന്നുകയും സാധാരണ പുരുഷډാര്‍ വീട്ടില്‍ ചെയ്യാറുള്ള ജോലിയില്‍ വ്യാപൃതരാവുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ദൂതനാവുന്നതോടുകൂടി ഒരേ സമയം മികച്ച അധ്യാപകനും കുടംബനാഥനും ഭരണാധികാരിയുമായിരുന്നു റസൂല്‍ (സ്വ).
തൊഴിലാളിയും മുതലാളിയും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും ധനികവര്‍ഗത്തിന് കൈയടക്കി വെക്കുന്നതിനുള്ളതല്ല പ്രകൃതി സമ്പത്തുകളെന്നും പാവപ്പെട്ടവനും അതില്‍ അവകാശമുണ്ടെന്ന് റസൂല്‍ (സ്വ) അനുയായികളെ ഉപദേശിക്കുകയും ആ ഉപദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സൂറത്തുല്‍ ഖലം നാലാം സൂക്തം പറയുന്നു : ‘അതി മഹത്തായ സ്വഭാവത്തിേډലാണ് താങ്കള്‍’. ശരീര സൗന്ദര്യത്തിന്ന് മറ്റുള്ളവരെ ആകര്‍ഷിപ്പിക്കാനും അടുപ്പിക്കാനും കഴിയും. എന്നാല്‍ ചര്‍മ്മ സൗന്ദര്യത്തേക്കാള്‍ സ്വഭാവ സൗന്ദര്യത്തിനാണ് ആളുകളെ അടുപ്പിക്കാനാവുക. സ്വഭാവ സൗന്ദര്യത്തിനേറ്റവും അര്‍ഹത നബി തിരുമേനി (സ്വ) തന്നെയാണ്. ഏറ്റവും വലിയ സ്നേഹവും ലാളിത്യവും അവിടെനിന്ന് പെയ്തിറങ്ങുകയായിരുന്നു.
Be the first to comment