നമ്മുടെ നേതാവ് മുഹമ്മദ് നബി (സ) ലോകാനുഗ്രഹിയാണ്. നന്മയുടെ കവാടമാണ്. അന്തരാളങ്ങളിൽ ആത്മഹർഷത്തിന്റെ പുതു മഴയാണ്. വരികളും വാമൊഴികളും അവസാനിക്കാത്ത മുത്ത് നബി (സ) യുടെ വ്യക്തി ജീവിതത്തിന്റെ അടയാളങ്ങൾ സമകാലിക സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങപ്പെടുന്നുണ്ടെ ന്നും അനുദാവനം ചെയ്യപ്പെടുന്നുണ്ടെന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
മനുഷ്യ കുലത്തിലെ ഉൽകൃഷ്ഠ വ്യക്തിത്വത്തിനുടമയായ തിരുദൂതർ (സ) യുടെ ജീവിതവും ദർശനവും എ ക്കാലത്തിനും മാതൃകാപരമാണ്. അമൂല്യമായ അവിടുത്തെ തിരുചര്യകൾ കുടുംബം, സാമൂഹികം, രാഷ്ട്രീയം സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം തുടങ്ങിയ സകല മേഖലകളിലും സ്പർശിക്കപ്പെടുന്നുണ്ട്.
കുടുംബ സാമൂഹിക ജീർണതകൾ രൂക്ഷമായി കൊണ്ടിരിക്കുന്ന നവീന സാഹചര്യത്തിൽ കുടുംബ ബന്ധങ്ങൾ എങ്ങനെ ഊട്ടി ഉറപ്പിക്കണമെന്നും സാമൂഹിക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നും പ്രവാചക വചനങ്ങൾ പഠിപ്പിച്ച് തരുന്നു. വർഗീയ തീവ്രവാദ സംഘടനകൾ രാഷ്ട്രങ്ങളുടെ ചലനങ്ങൾ നിർണയിക്കുന്ന ഭയവിഹ്വലതയുടെ കാലത്ത് രാഷ്ട്രീയ സാമ്പത്തിക പാപ്പരത്വങ്ങൾക്ക് തിരുനബി (സ ) യുടെ നിലപാടുകളും ഉത്തമ തത്ത്വങ്ങളും പൂരണം നൽകുന്നു. മദീന റിപ്പബ്ലിക്കിൽ ആദരവായ നബി (സ) യുo സ്വഹാബാക്കളുo നടത്തിയ ഭരണങ്ങൾ തുല്യതയില്ലാത്തതാണെന്ന് സാരം.
നിരക്ഷരായ അറബികളിൽ ജനിച്ച് ജ്ഞാനത്തിന്റെ നിറ സാഗരവും ധാർമ്മിക മൂല്യങ്ങളുടെ പരന്ന ആകാശവുമായി മാറിയ നബി (സ) മൂല്യച്യുതികൾ സംഭവിച്ച് കൊണ്ടിരിക്കുന്ന മനുഷ്യ മനസ്സുകൾക്കിടയിൽ മൂല്യങ്ങളുടെ കൈതിരിയാവുന്നു. നന്മയുടെ കേതാരമാവുന്നു.
മുഹമ്മദ് റസൂൽ (സ) യെന്ന മഹാ വ്യക്തിത്വത്തിന്റെ മായാത്ത മുദ്രകൾ കൂടുതൽ പ്രതിഫലിച്ചു കണ്ടത് കൊറോണ കാലത്താണ്. കേവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി ലോക രാഷ്ട്രങ്ങളിലെ പല നഗര വീഥികളിലും പ്രവാചക വചനങ്ങളെഴുതിയ ബോർഡുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. അതോടപ്പം മുഖവും കൈ കളും കഴുകുക, മാസ്ക് ധരിക്കുക, കരിംജീരകം തിളപ്പിച്ച വെള്ളം കുടിക്കുക തുടങ്ങിയ നിർദേശങ്ങൾ പ്രവാചകാധ്യാപനങ്ങളിൽ നിന്നാണെന്ന് വ്യക്തം.
അഭിനവ കാലത്തെ പ്രണയം ആശയക്കുഴപ്പങ്ങൾ നിറഞ്ഞതാണ്.ഇന്നത്തെ സ്നേഹത്തിന്റെ പൊള്ളയായ രൂപങ്ങൾ ആന്തരിക സത്തയില്ലാത്ത കാമ പൂർത്തീകരണത്തിലോ കൊലപാതക, ആത്മഹത്യാ മരണങ്ങളിലോ കലാശിച്ചിട്ടുള്ളൂ. എന്നെന്നേക്കുമായി പ്രിയം വെക്കേണ്ട തിരുനബി (സ്വ ) യെ മുസ്ലിമീങ്ങൾ തന്നെ മറന്നു പോവുകയും സിനിമാ ഫുൾബോൾ താരങ്ങളെ റോൾമോഡലാക്കി എടുക്കുകയും ചെയ്യുമ്പോൾ ഇത്തരം ഉമ്മത്തിന്റെ അപചയങ്ങൾ ഗൗരവപൂർവം ശ്രദ്ധിക്കേണ്ട കാര്യമാണ്.
പ്രണയം പ്രവാചകൻ (സ) യോടാണ് വേണ്ടത്. അനശ്വര സ്നേഹത്തിന്റെ ഉടമയായ മുത്ത്നബി (സ) യോടുള്ള പ്രിയത്താൽ മരുഭൂമിയിലൂടെ പരവേശമായി കാവ്യതല്ലജങ്ങളാലഭിക്കുകയും ഇശ്ഖിയാന രചനകൾ നടത്തുകയും ചെയ്തവർ, അവിടുത്തെ തിരു ആസാറുകൾ സുഗന്ധമായി ഉപയോഗിച്ച വർ, അവിടുത്തെ ജീവിത ശൈലികളെയും സിദ്ധാന്തങ്ങളെയും സ്വജീവിതത്തോട് ചേർത്തു വെച്ചവർ ,എല്ലാവരിലും നിറഞ്ഞൊഴുകിയത് പ്രവാചനകൻ (സ) യോടുള്ള അടങ്ങാത്ത അനുരാഗമാണ്. തിരുനബി (സ) യോടുള്ള അവരുടെ സ്നേഹത്തിന് മുമ്പിൽ ആധുനിക സമൂഹം വെറുo വട്ടപൂജ്യമാണെന്ന് ഓർമ്മിപ്പിക്കുന്നു.
കാലഘട്ടവും ലോകവും മാറിയാലും യാതൊരു മാറ്റങ്ങളും സംഭവിക്കാതെ നബി (സ) യും അവിടുത്തെ മഹിത ആശയ സംഹിതകളും അവശേഷിക്കുo. സർവ്വജനങ്ങളിലും മുത്ത്നബി (സ) ആഴത്തിൽ വേരൂന്നി ക്കൊണ്ടേയിരിക്കും.
Be the first to comment