നരകത്തിലെ ഭയാനതകള്‍

നിബ്രാസലി തറയിട്ടാല്‍

മഹ്ശറയില്‍ മനൂഷ്യന്‍റെ നന്മയും തിന്മയും തീരുമാനിച്ച് കഴിഞ്ഞാല്‍ പിശാച്വിളിച്ച് പറയൂം:തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തു,സത്യവാഗ്ദാനം.ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു.എന്നാല്‍ നിങ്ങളോട് ഞാന്‍ ചെയ്ത വാഗ്ദാനം ലംഘിച്ചു.എനിക്ക് നിങ്ങളൂടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിക്കച്ചു,അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്നു മാത്രം.അതിനാല്‍ നിങ്ങളെന്നെ കുറ്റപ്പെടുത്തേണ്ടതില്ല.നിങ്ങള്‍ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുക.എനിക്ക് നിങ്ങളെ സഹായിക്കാനാകില്ല;നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാകില്ല.മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു.തീര്‍ച്ചയായും അക്രമകാരികളാരോ,അവര്‍ക്കാണ്വേദനയേറിയ ശിക്ഷയുള്ളത്.

പിശാചിന്‍റെ ചതിയില്‍കുടുങ്ങിയവരുടെവാസസ്ഥലമായ ഭയാനകമായ നരകത്തെ കൊണ്ടു വരുന്നതിനെക്കുറിച്ച് ഒരിക്കല്‍ പ്രവാചകന്‍ (സ്വ)പറയുകയുണ്ടായി:”ഖിയാമത്ത് നാളില്‍ നരകത്തെ കൊണ്ടുവരപ്പടും.അതിന് 70000 കടിഞ്ഞാണ്‍ ഉണ്ടാകും.അതിന്‍റെഓരോ കടിഞ്ഞാണിലും70000 മലക്കുകള്‍ വലിച്ചായിരിക്കും അതിനെ കൊണ്ടുവരപ്പെടുക”(മുസ്ലിം) ദൂരെ സ്ഥലത്തു നിന്നും നരകം സത്യനിഷേധികളെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇന്ന് യാതൊരുവിധ പജ്ഞവുമില്ല.കാക്കത്തൊള്ളിായിരംദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുമതവുംഅല്ലാഹുവിന്‍റെസൃഷ്ടിയായ ഈസാ(അ)നെ ദൈവമായികാണുന്ന ക്രിസ്തു മതവും,മൂസാ നബി(അ)നെ ദൈവമായികാണുന്ന യഹൂദികളുംദൈവം തന്നെയില്ല എന്ന് വാദിക്കുന്ന നിരീശ്വര വാദികളും ഇന്ന് സുലഭമാണ്.അപ്രകാരം തന്നെ നഗ്നമേനിക്ക് മാര്‍ക്കറ്റ്കാണുന്ന ചിത്രകാരډാരും സത്യത്തെ നിഷേധിക്കുന്ന അഹങ്കാരവിചക്ഷണന്മാരും ഇന്ന് വേണ്ടുവോളം ലഭ്യമാണ്.

നബി (സ്വ) തങ്ങള്‍ പറയുന്നു:പുനരുത്ഥാന നാളില്‍ നരകത്തില്‍ ഒരു കഴുത്ത് പുറത്തേക്ക് നീണ്ടുവരും.അതിന് കേള്‍ക്കുന്നതായ രണ്ടു ചെവികളുണ്ട്.കാണുന്നതായ രണ്ടു കണ്ണുകളുണ്ട്.മൂന്ന് കൂട്ടുകാര്‍ക്ക് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് അത് പറയും.സത്യത്തെ നിഷേധിക്കുന്ന അഹങ്കാരികള്‍,അല്ലാഹുവില്‍ പങ്കു ചേര്‍ത്തവര്‍,ചിത്രകാരന്മാര്‍.(തിര്‍മുദി) ഇവരാണ്മൂന്നു കൂട്ടര്‍

ഒരിക്കല്‍ നബി(സ്വ)സ്വഹാബത്തിനോട് പറഞ്ഞു:”നരകത്തിന്‍റെ അഹ്ലുകാരില്‍വെച്ചേറ്റവുംചെറിയ ശിക്ഷയുള്ളവരെ ഞാന്‍ നിങ്ങള്‍ക്കു പര്ിചയപ്പെടുത്താം.അയാളുടെ ഉള്ളന്‍കാലിനടിയില്‍ രണ്ടു തീ കല്ലുകള്‍ വയ്ക്കും.തډൂലം അയാളുടെതലച്ചോര്‍തിളച്ചു മറിയും.തന്നെക്കാള്‍കഠിന ശിക്ഷ മറ്റാര്‍ക്കുമില്ലെന്നയാള്‍ കരുതും.അവനാകട്ടെ ഏറ്റവുംചെറിയ ശിക്ഷക്കാരനാണ്.”(ബുഖാരി,മുസ്ലിം)

ദുന്‍യാവ് വെട്ടിപ്പിടിക്കാന്‍ മത്സരിക്കുന്നതാണ് എവിടെയും ഇന്ന് കാണുന്നത്.കുടുംബതലങ്ങള്‍ മുതല്‍ ഭരണതലത്തില്‍ വരെ മത്സരങ്ങള്‍ കൊഴുക്കുന്നു.സ്വത്തിനു വേണ്ടി മകന്‍ വാപ്പയെകൊല്ലുന്നു, ഭര്‍ത്താവ് ഭാര്യയെകൊല്ലുന്നു, കുടുംബകലഹങ്ങള്‍ അധികരിക്കുന്നു.അസൂയയുംവിദ്വേഷവുംകൂടിവരുന്നു.എല്ലാംദുനിയാവിന്ന് വേണ്ടി.

എന്നാല്‍,മഹാനായ ഫുളൈല്‍ ബിന്‍ ഇയാള് (റ) പറയുന്നു: “ദുനിയാവിനെ ഖിയാമത്തുന്നാളില്‍തേറ്റയുന്തിയ നീലകണ്ണായവിരൂപ കിളവിയുടെരൂപത്തില്‍ മഹ്ശറയില്‍ ഹാജരാക്കപ്പെടും. അവരുടെ പ്രകൃതിവളരെവിരൂപമാണ്. ജനങ്ങളുടെ മുമ്പാകെകൊണ്ടുവന്ന് ചോദിക്കപ്പെടും. ഇവളെ നിങ്ങള്‍ അറിയുമോ? ജനങ്ങള്‍ പറയും: നഈദുബില്ലാഹ്. ഞങ്ങക്കതിനെ അറിയേണ്ട. നിങ്ങള്‍ പരസ്പരം കടിപിടികൂടിയത് ഇതിനുവേണ്ടിയായിരുന്നു.

ബന്ധങ്ങള്‍ മുറിച്ചതും. പരസ്പരം അസൂയപ്പെട്ടതുംദേശ്യപ്പേട്ടതും ചതി പ്രയോഗിച്ചതുംമെല്ലാം ഇവള്‍ക്കുവേണ്ടിയായിരുന്നു.ആദുനിയാവാണിത്. പിന്നീടതിനെ നരകത്തിലേക്ക് ഏറിയപ്പെടും.അപ്പോള്‍ അവള്‍ വിളിച്ചുപറയും പടച്ചവനേ എന്‍റെ ആളുകളും പാര്‍ട്ടുക്കാരും എവിടെ?അപ്പോള്‍അല്ലാഹു പറയും ”അവളുടെ ആളുകളെയും പാര്‍ട്ടിക്കാരെയുംഅവളോട്ചേര്‍ത്തുകൊടുക്കുക.”

ഭുമിയില്‍ 14 കോടി 95 ലക്ഷത്തി തൊണ്ണുറ്റി ഏഴായിരത്തിതൊള്ളായിരത്തി ആറ് കിലോമീറ്റര്‍ അകലെ ദുരെയുള്ള കത്തിജ്വലിക്കുന്ന സൂര്യന്‍റെചൂട് സഹിക്കാന്‍ സാധിക്കാതെ മനുഷ്യന്‍ സൂര്യാഗാതം ഏല്‍ക്കുന്നു.  നരകചൂടിനെ കുറിച്ച് നബി സഗൗരവം ഉണര്‍ത്തിയിട്ടുണ്ട്.”നരകം ആയിരംവര്‍ഷം കത്തിക്കപ്പെട്ടു.അങ്ങനെ അത് വെളുത്ത നിറമായി.പിന്നീട് ആയിരംവര്‍ഷം കത്തിക്കപ്പെട്ടു. അങ്ങനെ അത് കറുത്ത നിറമായികടുംകറുപ്പ്.” (തുര്‍മുദി) മറ്റെരവസരത്തില്‍ പ്രവാചകന്‍(സ) പറഞ്ഞു; “നരകത്തില്‍ നിന്നുള്ള തീപാത്രം ഭൂമിയടെ മധ്യത്തില്‍വെച്ചാല്‍ കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ളതെല്ലാം നശിച്ചുതീരും.”

ഇത്തരം തീയില്‍ കത്തിക്കപ്പെടുന്ന വിറക് മനുഷ്യശരീരമാണെന്ന് പരിശുദ്ദ ഖുര്‍ആന്‍ മുന്നറീപ്പ് നല്‍കുന്നു. “ഏ സത്യവിഷ്വാസികളേ ,സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളുടെയും മനുഷ്യരും കല്ലും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് കാത്തുരക്ഷിക്കുക”. (സൂറത്തു തഹ്രീം)

ഭരണ ചക്രം കറക്കുന്ന ഭരണാധിപന്‍മാര്‍ പണത്തിന്‍റെഹിമാലയംതീര്‍ക്കുന്ന തിരക്കിലാണ്. ജനങ്ങളെ സേവിക്കേണ്ടതിനുപകരംവര്‍ഗീയതയുടെകോട്ടണിഞ്ഞുകൊണ്ട് ജനങ്ങളെകൂട്ടകൊല ചെയ്യുന്നു. അരപ്പട്ടിണിയുംമുഴുപ്പട്ടിണിയുമായും രാത്രി തല ചായ്ക്കാന്‍ ഒരുകൂരയില്ലാതെയും പല വിഭാഗം ജനങ്ങളും ഇവിടെ ജീവിക്കുമ്പോള്‍ , അമ്പരച്ചുമ്പികളായ മണിമാളികകള്‍ പടുത്തുയര്‍ത്തിയും ആര്‍ഭാടകരമായ ഭക്ഷണപാനാദികള്‍ കഴിച്ചും സുഖലോലുപതയുടെ പഞ്ഞിമെത്തയില്‍ അന്തിയുറങ്ങുകയുംമുതലാളിവൃന്തം ജീവിതം നയിക്കുന്നു. പാവപ്പെട്ടവന്‍റെഅവകാശമായസകാത്ത് നല്‍കാന്‍പ്പോലും അവരില്‍ പലരുംതയ്യാറാവുന്നില്ല. സകാത്ത് പാവപ്പെട്ടവന്‍ പണക്കാരന്‍ നല്‍കുന്ന ഔദാര്യമല്ലഅത്, പാവപ്പെട്ടവന്‍റെഅവകാശമാണ്എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.

നരകത്തില്‍ആദ്യംകടക്കുന്ന വിഭാകത്തെ കുറിച്ച് നബി(സ) ഗൗരവപൂര്‍വം ഉണര്‍ത്തിയിട്ടുണ്ട്. അതില്‍ ഒന്നാമതായി എണ്ണിയത്അ ദികാരത്തില്‍ വലിഞ്ഞുകയറിയ അമീറാണ്.രണ്ടാമതായിഎണ്ണിയത് ധനത്തിന്‍റെഅവകാശം വീട്ടാത്ത മുതലാളിയേയാണ്. മൂന്നാമതായിസൂചിപ്പിച്ചത്അഹങ്കാരിയായ ഫകീറാണ്.

മഹതിആയിശ ബീബി (റ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്:”’സ്വര്‍ഗം ധര്‍മിഷ്‌ട്ടരുടെവീടാണ് നരകംലുബ്ധരുടെവീടാണ്.”

സകലമാന അക്രമങ്ങളിലും പേക്കുത്തുകളിലും തെമ്മാടിത്തരങ്ങളിലും മുഴുകിയതുകൊണ്ടാണ് ഇന്ന് യുവാക്കളുംയുവതികളും വൃദ്ദന്‍മാര്‍ പ്പോലുംജീവിക്കുന്നത്. അത്തരക്കാരെകുറിച്ച് പരിശുദ്ദ ഖുര്‍ആന്‍ പറയുന്നു:    “അവര്‍ക്ക് നരഗ്നിയിലുള്ളമെത്തയും അവരുടെമീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് അക്രമികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.” (അഅ്റാഫ്:41) “തീര്‍ച്ചയായും തെമ്മാടികള്‍ ജ്വലിക്കുന്ന നരഗാഗ്നിയില്‍ തന്നെയായിരിക്കും.  പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ അതില്‍കിടന്ന് എരിയുന്നതായിരിക്കും. അവര്‍ക്കതില്‍ നിന്നും മാറിനില്‍ക്കാനാവില്ല.” (ഇന്‍ഫിത്വാര്‍ 14,1115, 16)

വ്യഭിചാരികളുടെയുംവ്യഭിചാരശാലകളുടെയും അതിപ്രസരമാണ് ലോകത്തെവിടെയുംകാണുന്നത്. വേശ്യ കള്‍ക്കുവേണ്ടിചില തെരുവുകള്‍ തന്നെ മാറ്റിവെച്ചിരിക്കുന്നു. മുബൈയിലെ റെഡ്സ്ട്രീറ്റും കല്‍ക്കത്തയിലെ സോനാഗച്ചുമെല്ലാം അവയില്‍ചിലതുമാത്രമാണ്. ഇത്തരംവ്യഭിചാരികളുടെ അവസ്ഥ നരകത്തില്‍വളരെ ധികം ഭായാനകമാണ്. ആഭിസാരികയുടെഗുഹ്യസ്ഥാനത്ത്നിന്നും വരുന്ന ദുര്‍ഗന്ധം നരകക്കാര്‍ക്കു പോലും ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് നബി (സ) പഠിപ്പിച്ചത്.

ഇന്ന് അധികരിച്ചു വരുന്ന മറ്റൊരു വിപത്താണ് മദ്യപാനം. എട്ടും പൊട്ടും തിരിയാത്ത ആറാം ക്ലാസുകാരന്‍ സ്കൂള്‍ വാട്ടര്‍ബോട്ടിലില്‍ മദ്യം കൊണ്ടു വരുന്നിടത്തേക്ക് സമൂഹം പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.അരക്കോടിയോളം വരുന്ന കേരളത്തിലെ മദ്യപാനികള്‍ ഒരു വര്‍ഷം കൊണ്ട് മൃഷ്ടാനം ഭുജിക്കുന്ന അരിയുടെ ഏഴു മടങ്ങ് രൂപയ്ക്ക് മദ്യം കുടിക്കുന്നുണ്ടെന്ന്  കണക്കുകള്‍ സൂചിപ്പിക്കുന്നു.

മദ്യപാനിക്ക് നരകത്തിലുള്ള ശിക്ഷയെ കുറിച്ച് നബി(സ) പറയുന്നു:ڇകള്ളുകുടിയനെ ഖബ്ബാല്‍ എന്ന നദിയില്‍നിന്ന് കുടിപ്പിക്കല്‍ അല്ലാഹുവിന്ന് ബാധ്യതയാണ് . നരകാവകാശികളുടെ മുന്‍ദ്വാരത്തില്‍ കൂടി വരുന്ന ചീഞ്ചലമാണിത്.ڈപരലോകത്തെ ഓര്‍ക്കാന്‍ പോലും ഇന്നു മനുഷ്യനു നേരമില്ല. ദുന്‍യാവില്‍ ജീവിതം അടിച്ചു പൊളിക്കുന്ന തിരക്കിലാണവന്‍. ദിനേനെ പിറവികൊള്ളുന്ന പാര്‍ക്കുകളും മറ്റു സമയം കൊല്ലി വിനോദങ്ങളും അതാണ നമ്മോട് വിളിച്ചോതുന്നത്.

അല്ലാഹു ഖുര്‍ആനിലൂടെ സഗൗരവം ഉണര്‍ത്തുന്നുണ്ട്. “നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാതിരുന്നവരും  ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും അതില്‍ സമാധാനമടയുകയും ചെയ്തവരും നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ അവരുടെ സങ്കേതം നരകം തന്നെയാകുന്നു.”(യൂനുസ് 78)

ലോകമാന്യതക്കു വേണ്ടി കര്‍മങ്ങള്‍ ചെയ്യുന്ന ഒരുപാടാളുകളെ ഇന്നു കാണാന്‍ കഴിയും. സംഘടനാ പ്രവര്‍ത്തന മേഖലയിലായാലും ആരാധനാ മേഖലയിലായാലും എല്ലാത്തിലും ഇത് കാണാം . മഹാനായ അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസ് കാണുക.

ഖിയാമത്ത് നാളില്‍ ജനങ്ങളില്‍ നിന്നും ആദ്യ വിധി പറയപ്പെടുന്നയാള്‍ ശഹീദായ മനുഷ്യനാണ്.അവനു അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളൊക്കെ അവനോട് വിവരിക്കപ്പെയുകയും അവനത് സമ്മതിക്കുകയും ചെയ്തശേഷം നീ എന്താണ് പ്രവര്‍ത്തിച്ചത്  എന്ന് ചോദിക്കും അവന്‍ പറയും ഞാന്‍ നിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്ത് ശഹീദായി. അല്ലാഹു പറയും നീ കളവ് പറഞ്ഞു നീ യോദ്ദാവാണെന്ന് ലോകര്‍ പറയാന്‍ വേണ്ടിയാണ് നീ അടര്‍കളത്തിലേക്കിറങ്ങിയത്. അത് പറയപ്പെടുകയും ചെയ്തു. അങ്ങനെ അവനെ മുഖത്തിന്‍ മേല്‍ വലിച്ച് നരകത്തിലെറിയപ്പെടും.”

മറ്റൊരാള്‍ ഇല്‍മ് പഠിക്കുകയും പഠിപ്പിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്ത മനുഷ്യന്‍ .അവന്‍റെ അനുഗ്രഹങ്ങളെല്ലാം സമ്മതിച്ച ശേഷം നീ എന്ത് ചെയ്തു എന്ന ചോദ്യത്തിനവന്‍ ഞാന്‍ പഠിക്കുകയും പഠിപ്പിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്തു എന്ന് പറയും.അല്ലാഹു പറയും :നീ കളവ് പറഞ്ഞു.നീ ആലിമാണ് ,ഓത്തുകാരനാണ് എന്ന് പറയപ്പെടാന്‍ വേണ്ടിയാണ് നീ ഇതെല്ലാം ചെയ്തത്. അവനെയും മുഖത്തിേډല്‍ വലിച്ച് നരഖത്തിലിടപ്പെടും.

മൂന്നാമത്തെയാള്‍ അല്ലാഹു വിവിധ തരം സ്വത്തുക്കള്‍ കൊടുത്ത് ജീവിതത്തില്‍ വിശാലത നല്‍കപ്പെട്ട മനുഷ്യനാണ്.അവന്‍റെ അനുഗ്രഹങ്ങളെല്ലാം സമ്മതിച്ച ശേഷം നീ എന്താണ് ചെയ്തത് എന്ന് ചോദിക്കുന്നതിന്ന് ,നീ ഇഷ്ടപ്പെട്ട ഒരു മാര്‍ഗ്ഗത്തിലും ഞാന്‍ ചെലവഴിക്കാതിരുന്നിട്ടില്ല പടച്ചവനെ എന്ന് പറയും .നീ കളവ് പറഞ്ഞു എന്ന് അല്ലാഹു പറയും.നീ ധര്‍മ്മിഷ്ടനാണെന്ന് പറയപ്പെടാതിരുന്നില്ലെ,നിന്‍റെ ലക്ഷ്യം അത് പറയപ്പെടുകയും ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് മുഖത്തിന്മേല്  വലിച്ച് നരകത്തിലെറിയപ്പെടും”(മുസ്ലിം)

ഭര്‍ത്താക്കന്മാരെ നിഷേധിക്കുകയും അവരെ വെറുപ്പിക്കുകയും അവരുടെ പ്രീതി സമ്പാദിക്കാത്തതുമായ ഒരു സ്ത്രീക്കും സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ സാധ്യമല്ല.ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ നബി (സ്വ) ഇപ്രകാരം അരുള്‍ ചെയ്യുന്നതായി കാണാം: “എനിക്കല്ലാഹു നരകം കാണിച്ച് തന്നു.സ്ത്രീകളാണതിലധികവും.അവര്‍ നിഷേധിക്കുന്നവരായതിനാണത്.അവര്‍ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ ? എന്ന് ചോദിക്കപ്പെട്ടു.നബി (സ്വ) പ്രതിവചിച്ചു:അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍,അവര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ നിഷേധിക്കും.ആ ജീവനാന്തം നډ ചെയ്ത് കൊടുത്താലും നിന്നില്‍ നിന്ന് എന്തെങ്കിലും ഒരു പിഴവ് സംഭവിക്കുമ്പോള്‍ അവര്‍ പറയും ,നിങ്ങള്‍ എനിക്ക് ഒരു നല്ല കാര്യവും ഇത് വരെ ചെയ്ത് തന്നിട്ടില്ല.(ബുഖാരി).

നരകത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ പ്രവാചകന്‍ (സ്വ)സ്വഹാബാക്കളെ നിരന്തരം ഉദ്ബോധിപ്പിക്കുക പതിവായിരുന്നു.അദിയ്യുബ്നു ഹാതിം (റ) വില്‍ നിന്ന് നിവേദനം:നബി (സ്വ) പറഞ്ഞു:”നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക;ഒരു കാരക്ക ചീള്‍ കൊണ്ടെങ്കിലും.അതു കിട്ടാനില്ലെങ്കില്‍ ഒരു നല്ല വാക്ക് കൊണ്ടെങ്കിലും.”ബുഖാരി,മുസ്ലിം)  നരകത്തെ തൊട്ട് അഭയം തേടാനും സ്വര്‍ഗ്ഗത്തെ ചോദിക്കാനും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.തിരുമേനി (സ്വ) പറഞ്ഞു: “ആരെങ്കിലും സ്വര്‍ഗ്ഗം മൂന്നൂ വട്ടം ചോദിച്ചാല്‍ സ്വര്‍ഗ്ഗം പറയും”പടച്ചവനെ അദ്ധേഹത്തെ നീ സ്വര്‍ഗ്ഗത്തില്‍കടത്തേണമേ”ആരെങ്കിലും മൂന്നൂ പ്രാവശ്യം നരകത്തില്‍ നിന്ന് അഭയം തേടിയാല്‍ നരകം പറയും :പടച്ചവനെ നീ അദ്ധേഹത്തെ നരകത്തില്‍ നിന്ന് കാക്കേണമേ.”(തിര്‍മുദി)

അതു കൊണ്ട് നരകത്തെ സൂക്ഷിച്ച് ജീവിതം നയിക്കാനും നരകത്തെ തൊട്ട്  അഭയം തേടാനും സ്വര്‍ഗ്ഗത്തെ ചോദിക്കാനും ശ്രമിക്കുക.നരകത്തില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*