മുസ്ലിം സമുദായത്തിന്‍റെ സമുദ്ധാരണത്തിന് വിഘാതം സൃഷ്ടിക്കാന്‍ ചിലര്‍ നടത്തുന്ന അണിയറ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് സമൂഹത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പല വിവാദങ്ങളും.മുസ്ലിം സാമ്രാജ്യത്തിനെതിരെ ഗവണ്‍മെന്‍റ് തലങ്ങളില്‍ നിന്നും വന്ന്കൊണ്ടിരിക്കുന്ന അവകാശ ധ്വംസനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നിഗൂഢമായ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങളാണിവ.സംവരണം,നാര്‍കോട്ടിക് ജിഹാദ്,വഖഫ്,വിവാഹ പ്രായം തുടങ്ങിയവയുടെ ബാക്കിപത്രമെന്നോണമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ഇന്ന് സമൂഹത്തില്‍ ചര്‍വ്വിത ചര്‍വ്വണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്.സ്ത്രീ സമത്വത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഒരു പോലോത്ത യൂണിഫോം കൊണ്ടുവരിക എന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്.ഇത് നടപ്പില്‍ വരുത്തുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലബാര്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് എന്നതാണ് പ്രശ്നങ്ങളുടെ കേന്ദ്രബിന്ദു.
എന്നാല്‍ നമ്മള്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ടിവിടെ.സമത്വത്തിനും,സ്വാതന്ത്ര്യത്തിനും,വസ്ത്രധാരണ രീതിക്കും വ്യത്യസ്ഥ തലങ്ങളില്‍ നിലനില്‍ക്കുന്ന കാഴ്ച്ചപ്പാടുകള്‍ എന്തൊക്കെയാണ് എന്നതാണ് പ്രാഥമികവും പ്രാധാന്യത്തോടെയും നാം മനസ്സിലാക്കേണ്ടത്.ലിബറലിസവും സയണിസവും ചേര്‍ത്തിക്കൊണ്ട് മാനവിക സാമൂഹത്തിന്‍റെ അധ:പതനത്തിന് കാരണമായ ആധുനികതയാണ് ഈ വിഷയത്തിന്‍റെ മുഖ്യഹേതു.പാരമ്പര്യങ്ങളെ എതിര്‍ക്കുക എന്നതാണ് ആധുനികതയുടെ അടിത്തറ.ഇസ്ലാമിക വിശ്വാസ പ്രകാരം കാലം കഴിയും തോറും ധാര്‍മ്മികമായും മറ്റു മേഘലകളിലും നാം അധ:പതിച്ച് കൊണ്ടിരിക്കും എന്നാണ്.റസൂല്‍(സ്വ)യുടെ ഒരു ഹദീസ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.എന്നാല്‍ ആധുനികത പറയുന്നത് കാലം കഴിയുംതോറും ധാര്‍മികമായും ബുദ്ധിപരമായും പുരോഗതി പ്രാപിക്കുന്നു എന്നതാണ്.
ഈ ആധുനികതയുടെ പുരോഗതിയാണ് ഈ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലും നാം കാണേണ്ടത്.ഇവ്വിഷയകമായി ഉയര്‍ന്നുവരുന്ന ഒരു പദമാണ് സ്വാതന്ത്ര്യം.നമ്മുടെ സ്വാതന്ത്ര്യത്തെയും ചിന്തകളെയും ഇന്ന് തീരുമാനിക്കുന്നത് വാര്‍ത്താ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളുമാണ്.ഇസ്ലാമിലെ സ്വാതന്ത്ര്യം പരിധികള്‍ നിശ്ചയിക്കപ്പെട്ടതാണ്.സാര്‍വ്വ ലൗകികമായി അംഗീകരിക്കപ്പെട്ട പ്രകൃതി നിയമമാണ് എന്തിനും ഒരു പരിധി നിശ്ചയിക്കുക എന്നുള്ളത്.പക്ഷെ,പരിശുദ്ധ ഇസ്ലാം സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നുവെന്നത് വൈരുദ്ധ്യാത്മക പ്രതിഭാസമായേ നമുക്ക് കണക്കാക്കാനാവുകയുള്ളൂ.ലിബറലിസത്തിലെ സ്വാതന്ത്ര്യം കുറച്ചു കൂടുതലാണെങ്കില്‍ പോലും അതിനും പരിധികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നത് പരമയാഥാര്‍ത്ഥ്യമാണ്.
ഇസ്ലാം ഏത് വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.പക്ഷെ,അവളുടെ സൃഷ്ടിപ്പിനും സുരക്ഷക്കും കുലീനതക്കും യോജിച്ചതായിരിക്കണം എന്നത് അവളെ നല്ലപോലെ മനസ്സിലാക്കിയ അവളുടെ സൃഷ്ടാവിന്‍റെ കല്‍പനയാണ്.വസ്ത്രധാരണ രീതിയില്‍ വരുത്തിത്തീര്‍ത്ത മാറ്റങ്ങളാണ് സമൂഹമൂല്യങ്ങളിലുണ്ടായ തകര്‍ച്ചയുടെ മൂല്യകാരണം.ദൂരവ്യാപകമായ ദോഷ ഫലങ്ങളാണ് ലിംഗ സമത്വം മൂലമുണ്ടാകുന്നത്.ഫ്രഞ്ച് വിപ്ലവത്തോടെ കൂടെയാണ് സമത്വമെന്ന പദം സമൂഹത്തില്‍ സ്വാധീനിച്ച് തുടങ്ങുന്നത്.തുല്യവേദനത്തിനു വേണ്ടിയാണ് അന്ന് സമത്വം ഉയര്‍ന്നുവന്നത്.ലിബറലിസത്തിന്‍റെയും ഫെമിനിസത്തിന്‍റെയും കടന്നു വരവോടെയാണ് സമത്വം സ്ത്രീ-പുരുഷ സമത്വ വാദത്തിലേക്ക് രംഗ പ്രവേശം ചെയ്യുന്നത്.സ്ത്രീ-പുരുഷ സമത്വ വാദം ബാലിശമാണ്.കാരണം,സ്ത്രീക്കും പുരുഷനുമിടയിലെ അനേകം അന്തരങ്ങള്‍ സമത്വ വാദത്തെ അര്‍ത്ഥശൂന്യമാക്കുന്നു.
ശാരീരികമായും മാനസികമായും ബൗദ്ധികമായും ഒരുപാട് വൈജാത്യങ്ങള്‍ സ്ത്രീ-പുരുഷ വര്‍ഗത്തിനിടയില്‍ നിലനില്‍ക്കുന്നു.പ്രകൃതിപരമായി അത് അവരില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്.ഈ അന്തരങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ലിംഗ സമത്വം സാധ്യമല്ല.സാധ്യമാകുന്നിടത്ത് സമത്വം ആവശ്യമാണുതാനും.അവളുടെ സ്വാതന്ത്ര്യത്തിനും മൂല്യങ്ങള്‍ക്കും വിഘാതമാകാത്ത,അവളുടെ നഷ്ടങ്ങള്‍ക്ക് പാത്രമാവാത്ത നിലക്കുള്ള സമത്വമാണ് ഉയര്‍ത്തി കൊണ്ടുവരേണ്ടത്.
പരിശുദ്ധ ഇസ്ലാം ഈ രീതിയിലുള്ള സമത്വം സാധ്യമാക്കുന്നുണ്ട്.ആത്മീയതയിലും പ്രവര്‍ത്തനങ്ങളിലും സത്രീയായതിന്‍റെ പേരില്‍ അവള്‍ പിന്നോട്ട് തള്ളപ്പെടുകയില്ല.ഇസ്ലാമിക അധ്യാപനങ്ങള്‍ കൃത്യമായി ഇത് വരച്ചു കാണിക്കുന്നുണ്ട്.ചിലയിടങ്ങളില്‍ അവള്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.അതിന്ന് ഇസ്ലാം പ്രോത്സാഹനം നല്‍കുന്നു.
ചുരുക്കത്തില്‍,ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുള്ള യൂണിഫോം ഏകീകരണം പുരഷ മേധാവിത്വത്തിന്‍റെ വകയാണ്.പുരുഷ വസ്ത്രധാരണ രീതി സ്ത്രീകളുടെ അടിച്ചേല്‍പ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഇത്തരുണത്തിലുള്ള അര്‍ത്ഥ ശൂന്യമായ പ്രഹസനങ്ങള്‍ക്ക് മുമ്പില്‍ ചാടി വീഴേണ്ടവരല്ല.നാം ഉണരേണ്ടതുണ്ട്,ചിലരെ ഉണര്‍ത്തേണ്ടതുമുണ്ട്.മറിച്ച് മറ്റുള്ളവരുടെ പര്‍ണ ശാലകളില്‍ നിന്നും നിര്‍മ്മിച്ചെടുക്കുന്ന അജണ്ടകള്‍ക്കനുസൃതമായി ചാഞ്ചാട്ടം സംഭവിച്ചാല്‍ അത് നികത്താനാവാത്ത നഷ്ടമായിരിക്കും നമുക്ക് സമ്മാനിക്കുക.
Be the first to comment