കര്‍ഷക വിജയം ജനാധിപത്യത്തിന്റെ വിജയം

മനുഷ്യരുടെ ഉപജീവന മാര്‍ഗങ്ങളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത് കൃഷിയും കാര്‍ഷികവൃത്തിയുമാണ്. ഇന്ത്യയെന്ന മഹാരാജ്യത്ത് അധിവസിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകര്‍ തന്നെ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്‍ഡ്യയിലെ കര്‍ഷക സമൂഹം ഭരണകൂടം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്ക് എതിരെ സന്ധിയില്ലാ സമരം ചെയ്യുകയായിരുന്നു. എന്നാല്‍,ഇന്ന് ആ വീറുറ്റ സമരം വിജയം കൊണ്ടിരിക്കുകയാണ്. ഗുരുനാനാക് ദിനത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി ഔദ്യോഗികമായി ടെലിവിഷനിലൂടെ ആ കരിനിയമങ്ങള്‍ പിന്‍വലിക്കാമെന്ന് കര്‍ഷകര്‍ക്ക് വാക്ക് കൊടുത്തിരിക്കുന്നു. നിരവധി യാതനകളും വേദനകളും മറികടന്ന് നിജയ ഭേരി മുഴക്കിയ പടയാളികളെ പോലെ രാജ്യത്തിന്റെ അഷ്ട ദിക്കിലുമുള്ള കര്‍ഷകര്‍ ആഹ്ലാദ തിമിര്‍പ്പില്‍ ആറാടുകയാണ്.
പക്ഷേ ഭരണത്തിലേറി തങ്ങളുടെ നേട്ടത്തിനു വേണ്ടി മാത്രം നിലകൊണ്ട ഓരു ഭരണാധികാരിയുടെ പുതിയ അടവ് ആണ് ഈ പിന്മാറ്റത്തിന് പിന്നില്‍ എന്നതില്‍ സംശയമില്ല. മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, യൂ പി,പഞ്ചാബ് മുതലായ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അടിയറവ് നയം എന്നത് നഗ്‌ന യാഥാര്‍ഥ്യമാണ്.
പ്രകൃതിയെ സ്‌നേഹിക്കുകയും കര്‍ഷകരെയും കാര്‍ഷികവൃത്തിയേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ ഇസ്ലാം എന്നും ഒരു പടി മുന്നിലാണ്. അതുകൊണ്ടാണ് പള്ളികാടുകളില്‍ അഥവാ മുസ്ലിം സ്മശാനങ്ങളില്‍ പോലും മരത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. നാളെ അന്ത്യനാളാണെന്ന് അറിയുകയാണെങ്കില്‍ പോലും നിങ്ങള്‍ ഇന്ന് ഒരു മരത്തൈ നടുക എന്നതാണ് ആണ് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിച്ചിട്ടുള്ളത് .
കൃഷിചെയ്ത് ഉണ്ടായ വിള പക്ഷികളോ മൃഗങ്ങളോ ഭക്ഷിച്ചാലും അതല്ല മനുഷ്യന്‍ കവര്‍ന്നെടുത്താലും കര്‍ഷകര്‍ വിഷമിക്കേണ്ടതില്ല. അവര്‍ക്കത് പരലോകത്തേക്ക് ബാക്കിയാകുന്ന സ്വദഖ (ദാനം) ആയി കണക്കപ്പെടുമെന്നുണര്‍ത്തിക്കൊണ്ട് കര്‍ഷകരെ മനശാസ്ത്ര പരമായി പ്രോത്സാഹിപ്പിക്കാനും
നബി(സ) മുന്നിട്ടിരുന്നു. ഇതിനാല്‍ തന്നെ കര്ഷകരോ കാര്‍ഷിക വൃത്തിയോ തരം താണതല്ല എന്നത് സുവ്യക്തം. ഇസ്ലാം എക്കാലത്തും അവരുടെ കൂടെ യാണ്.
കോര്‍പ്പറേറ്റുകള്‍ക്ക് ലാഭക്കൊയ്ത് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കയ്യെടുത്ത് കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങളായ ഫാര്‍മേഴ്സ്(എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍)എഗ്രിമെന്റ് ഓഫ് പ്രൈസ് അശ്വരന്‍സ് ആന്റ് ഫാം സര്‍വീസ് ആക്റ്റ്, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്സ് (പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ആക്റ്റ്, എസ്എന്‍ഷ്യല്‍ കമോഡിറ്റീസ് (അമെന്റ്‌മെന്റ്)ആക്റ്റ് എന്നിവ പാര്‍ലമെന്റ് പാസ്സാക്കിയപ്പോള്‍ അതിലെ ചതിയും നിഗൂഡ തന്ത്രങ്ങളും തിരിച്ചറിഞ്ഞ മണ്ണിന്റെ മക്കള്‍ സമരത്തിന് ഇറങ്ങി. തങ്ങളുടെ സംസ്ഥാന സര്‍ക്കാറിന് യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ സമരക്കാര്‍ ഒന്നടങ്കം ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു. പഞ്ചാബില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നുമായിരുന്നു കര്‍ഷകര്‍ ഭൂരിഭാഗവും . ഹരിയാനയില്‍ എത്തിയ അവരെ അവിടത്തെ സര്‍ക്കാര്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തി. അതില്‍ പരാജയപ്പെട്ടപ്പോള്‍ പോലീസിനെ അയച്ച് ആക്രമിക്കുകയുണ്ടായി .ഇത്തരം ദുരനുഭവങ്ങളില്‍ ഒന്നും അടി പതറാതെ കര്‍ഷക സംഘം ഡല്‍ഹിയില്‍ എത്തിച്ചേരുകയും ടികായത്തിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കുകയും ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിലും നിശ്ചയ ദാര്‍ഢ്യത്തോടെ സമര വീഥിയില്‍ നിലകൊണ്ട കര്‍ഷകര്‍ക്ക് ഇന്ത്യയുടെ നനാഭാഗത്തു നിന്നും പിന്തുണ അറീച്ചുകൊണ്ട് പല സംഘടനകളും വ്യക്തികളും രംഗത്ത് വന്നു. അതോടെ വിറളിപൂണ്ട കേന്ദ്രസര്‍ക്കാര്‍ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം തുടങ്ങി. യൂ. പി യിലെ ലേംഖിപൂരില്‍ മാര്‍ച്ച് നടത്തുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രി പുത്രന്‍ വാഹനമിടിച്ചു കയറ്റി കര്‍ഷകര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയയും ചെയ്തു. ഇതോടെ കര്‍ഷക സമരത്തിന്റെ വീര്യം വര്‍ധിക്കുകയാണ് ഉണ്ടായത്. മന്ത്രിപുത്രനെ നീതിപീഠത്തിനു മുന്നില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാനും ഡിജിറ്റല്‍ ഇന്ത്യക്ക് സാധിച്ചു. ഇവിടെയാണ് യുദ്ധത്തിനു പോകുമ്പോള്‍ പോലും സ്ത്രീകളെയും വൃദ്ധരെയും ഉപദ്രവിക്കരുത്, മരങ്ങള്‍ മുറിക്കുകയോ കെട്ടിടങ്ങള്‍ തകര്‍ക്കുകയോ ചെയ്യരുത് എന്ന് ആഹ്വാനം ചെയ്ത മുസ് ലിം സമൂഹത്തിന്റെ നായകന്റെ വാക്കുകള്‍ പ്രസക്തമാകുന്നത് ഭരണകര്‍ത്താക്കള്‍ക്ക് എന്നും മാതൃകയാണ് മുത്ത് നബി (സ). എന്നിരുന്നാലും എഴുന്നൂറില്‍ പരം രക്ത സാക്ഷികളെ രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട് വര്‍ദ്ധിധ ശക്തിയില്‍ മുന്നേറിയ കര്‍ഷക സമരത്തിന് കീഴില്‍ ഭരണകൂടം മുട്ട് മടക്കിയത് ജനാധിപത്യം തകര്‍ന്നിട്ടില്ല എന്നതിന്റെ പുത്തന്‍ സൂചനയാണ്. ഒരു പക്ഷെ അടുത്ത തെരഞ്ഞെടുപ്പിലും നിലവിലെ സര്‍ക്കാര്‍ തന്നെ ഭരണതലപ്പത്ത് അവരോധിക്കപ്പെട്ടാല്‍ ജനാധിപത്യം ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ നിന്ന് പൂര്‍ണമായും മായ്ക്കപ്പെടുമെന് നിസ്തര്‍ക്കമായ വസ്തുതയത്രേ.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*