സഫറിന്റെ പകലിരവുകള്‍
പടിയിറങ്ങുന്നു,
ലോകവും ലോകരും
റബീഇന്റെ പൊന്നമ്പിളി
കാത്തിരിപ്പാണ്
സംവത്സരങ്ങള്‍ക്കിപ്പുറവും
തിരുനൂറെ വായിച്ചു തീര്‍ക്കാന്‍
കുലപതികള്‍ പോലും
കുഴഞ്ഞില്ലേ,
ഇമാം ബൂസ്വൂരിയും അല്ലാമാ ഇഖ്ബാലും മൊഴിഞ്ഞ മണി മുത്തുകള്‍
കോര്‍ത്തൊരു കാവ്യം രചിക്കണം.
ഒടുവില്‍,
പ്രണയാനുരാഗത്തിന്റെ പാരമ്യം
പ്രവാചകരാവണം,
സയ്യിആത്തെല്ലാം ഇഷ്ഖിനാല്‍
ഇല്ലാതാവണം,
ഹൗളിന്‍ പാനം ഇമ്പത്തോടെ
കുടിച്ചിറക്കണം,
ശഫാഅത്തില്‍ ചേരാനും,
അര്‍ഷില്‍ ചേര്‍ന്നിടാനുമാകണം,
ഉടയോനെ,
ഉടലഖിലം ഉന്മാദത്തിനു പുറകിലാണ്
ഇംഗിതകള്‍ക്ക് ആക്കം കൂട്ടാതെ
ഇറയോനിലും, ദൂതിലുമാകട്ടെ ഹദഫ്.
Be the first to comment