ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമൂഹം നിരവധി പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യന്‍ മുസ് ലിംകള്‍ ഫാസിസത്തിന്‍റെ രക്ത രാക്ഷസുകളാല്‍ ജډനാട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടുമോ എന്ന കടുത്ത ആശങ്കയില്‍ നിലകൊള്ളുമ്പോള്‍ പത്തുലക്ഷത്തോളം വരുന്ന ചൈനീസ് മുസ് ലിംകള്‍ ഭരണകൂട ഭീകരതയുടെ ഇരകളായി സര്‍ക്കാര്‍ നിര്‍മ്മിത തടങ്കല്‍ പാളയങ്ങളില്‍ നരകജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്.ഇത്തരത്തില്‍ പ്രതിസന്ധികളുടെ വേലിയേറ്റം തന്നെ ഇന്ന് മുസ്ലിം ലോകത്തിനു മുമ്പിലുണ്ട്
മുസ്ലിം ഉമ്മത്തിന് വിവിധ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ഇസ്ലാം വിരുദ്ധ ശക്തികളില്‍ നിന്നാണെങ്കില്‍ പോലും അതിന്‍റെ മുഴുവന്‍ ‘ ക്രെഡിറ്റും ‘ അവര്‍ക്കുള്ളതല്ല. ആധുനികതയുടെ ശീതളഛായയില്‍ അല്ലാഹുവിനെ മറന്ന് ആര്‍മാദിച്ച് ജീവിക്കുന്ന മോഡേണ്‍ മുസ് ലിമിന്‍റെ ദൂഷ് ചെയ്തികളുടെ പരിണിത ഫലം കൂടിയാണിത്.
ഏറ്റവും ഉത്തമമായ നൂറ്റാണ്ട് എന്‍റെ നൂറ്റാണ്ടും പിന്നെ അതിനോടടുത്ത നൂറ്റാണ്ടും പിന്നെ അതിന്‍റെ അടുത്തതാണെന്നും പറഞ്ഞ പുണ്യ നബി (സ) യുടെ വാക്കുകളെ അന്വര്‍ത്ഥമാക്കി നൂറ്റാണ്ടുകള്‍ കഴിയുന്തോറും ഈമാനിക ഉള്‍ബലം കുറഞ്ഞ് കുറഞ്ഞ് പാപം പൂത്ത പുത്തന്‍ മനസ്സുകളുടെ ഉടമകളായി മനുഷ്യസമൂഹം മാറികൊണ്ടിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ ഒരു കറാഹത്ത് ചെയ്യുന്നത് വലിയ പാതകമായി കണ്ട ഉമ്മത്ത ഇന്ന് ഹറാമു ക ളെ ഹലാലായി കാണാന്‍ തുടങ്ങിയിരിക്കുന്നു.
ഒരു ഭാഗത്ത് ഇസ്ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങളും ദീനീ അവബോധങ്ങളുമെല്ലാം ആധുനിക സംവിധാനങ്ങളുടെ അകമ്പടിയോടെ വളരെ സജീവമായി നടക്കുന്നുണ്ടെങ്കിലും പലരുടെയും ആരാധന കളും സല്‍പ്രവര്‍ത്തനങ്ങളും ആത്മാവ് നഷ്ടപ്പെട്ട ജീവഛവങ്ങളായി മാറിയിട്ടുണ്ടോ എന്നൊരു സംശയം .അല്ലാഹുവിന്‍റെ പ്രീതിയെ മുന്‍നിര്‍ത്തി ചെയ്യേണ്ടുന്ന നډകള്‍ സ്വന്തം പബ്ലിസിറ്റിക്കും മറ്റുള്ളവര്‍ക്കു മുമ്പില്‍ ‘നല്ല പിള്ള’ ചമയാനും ഉപയോഗിക്കുബോള്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളില്‍ മഴ നനയാത്തവരായി ആരാണുണ്ടവുക ? ഇവിടെ ഒരു കാര്യം ഉറപ്പാണ്. ഇന്നത്തെ മുസ്ലിം പ്രതിസന്ധികളുടെ മുഖ്യ കാരണം മുസ്ലിം കളു ടെ എണ്ണ കുറവോ ആയുധബലക്കുറവോ അല്ല .മറിച്ച് ഈമാനിന്‍റെ കുറവ് തന്നെയാണ് .
മുസ്ലിം പ്രതിസന്ധികളെ തരണം ചെയ്യേണ്ടത്ത് ആള്‍ബലത്തേക്കാളും ആയുധബലത്തേക്കാളും പ്രാധാന്യം ഈമാനിക ശക്തിക്കാണെന്ന കാര്യം ഉമ്മത്ത് മറന്നു പോയോ ആവോ….?ഇസ്ലാമിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മകളായ ബദറും ഉഹദും ഖന്‍ദഖും ഹുനൈനുമെല്ലാം ജയിച്ചക്കിയത് ബ്രൂണെ സുല്‍ത്താന്‍റെ നിധി കുമ്പാരങ്ങളോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ആയുധഗോഡൗണുകളോ ചൈനീസ് പീപ്പിള്‍സ് ആര്‍മിയുടെ സൈനിക ബലമോ ഉണ്ടായിട്ടായിരുന്നില്ല. സര്‍വ്വ ശക്തികളെയും നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ള ഈമാനിക ശക്തിയായിരുന്നു മുന്‍ഗാമികളുടെ ആയുധം .നമുക്കെന്നോ നഷ്ടപ്പെട്ടുപോയ ആ വജ്രായുധം വീണ്ടെടുക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.
ദൈവ കോപം ഉണ്ടാകുന്ന പാപങ്ങളില്‍ നിന്നും മാറി നില്‍ക്കുക………,
നാടുനീങ്ങിയ ഹദ്ദാദ് റാതീബുകളെയും മാല മൗലിദ് കളെയും തിരികെ കൊണ്ട് വരിക……… .,
മുസ്ലിമിന്‍റെ ദൈനം ദിന ജീവിതത്തിലെ സുന്നത്തുക്കള കൂടെ കൂട്ടുക………..,
ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍ ,സ്വലാത്തുകള്‍ പതിവാക്കുക…………,
ഇത് നിങ്ങള്‍ നെഞ്ചേറ്റിയാല്‍
നിങ്ങള്‍ക്ക് നഷ്ടപൊട്ട ഈമാന്‍ ഒരായിരം കുതിരശക്തിയോടെ തിരിച്ചു വരും .തീര്‍ച്ച!
അതോടെ
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്തും
മുഷ്യരെ സനേഹിക്കാന്നുള്ള മനസ്സും
നിങ്ങള്‍ക്ക് കൈവരും.
അപ്പോള്‍ ആകാശത്തിലെ മാലാഖമാര്‍ പോലും അവനെ നോക്കി വിളിച്ചു പറയും
അവനാണ് മുസ്ലിം……..
അവനാണ് മുഅ’മിന്‍………….
Be the first to comment