സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷം; 8316 കോടി രൂപയുടെ നാശനഷ്ടമെന്ന് മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമായി 27 ഡാമുകളും തുറന്നു 444 ഗ്രാമങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും 30,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി സഭാ യോഗത്തിനു ശേഷം കാലവര്‍ഷക്കെടുതിയുടെ സര്‍ക്കാര്‍ വിലയിരുത്തലുകളാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, അതിലുപരി നാട്ടുകാര്‍ എല്ലാവരും പരസ്പരം സഹായിക്കുകയും സജീവമായി ഇടപ്പെടുകയും ചെയ്തു. […]
