സമസ്ത ബഹ്‌റൈന്‍ പ്രതിദിന സൗജന്യ പഠനക്ലാസുകള്‍ ഇന്നു മുതല്‍

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ കേന്ദ്രീകരിച്ച് മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പഠന ക്ലാസുകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫിസില്‍ നിന്നറിയിച്ചു. മനാമ ഗോള്‍ഡ്‌സിറ്റിയിലെ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്‌റസക്കു കീഴില്‍ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തിലാണ് മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക പ്രതിദിന പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. ഖുര്‍ആന്‍, […]

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും നല്...

കോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യു വകുപ്പ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കും. ആളുകളെ കാണാതായെന്ന് പറയുന്ന സ്ഥലത്തു ദുരന്ത നിവ [...]

ജോസ് കെ മാണി യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ഥ...

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണി യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കും. പാലായില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
No Picture

പ്രതിമാസത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ക...

തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷ കാത്ത് കെ.എസ്.ആര്‍.ടി.സി. പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സി കാഴ്ചവച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയപ്പോള്‍ മേയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാന [...]

ഉപതെരഞ്ഞെടുപ്പില്‍ നിലംപതിച്ച് ബി.ജെ.പി: തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്, കൈരാനയില്‍ ശക്തിതെളിയിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: പതിനൊന്നു സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് ബി.ജെ.പി. പാര്‍ട്ടിയുടെ പ്രധാന മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭാ മണ്ഡലത്തില്‍ 55,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ഥി വിജയിച്ചു. പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ഥിയായാണ് ആര്‍.എല്‍.ഡിയുടെ ബീഗം തപസ്സും മത്സരിച്ചത്. നാലു ലോക്‌സഭാ സീറ്റുകളിലേക്കും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ […]

നിപാ വൈറസ്: കോഴിക്കോട്ട് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നെല്ലിക്കോട് സ്വദേശി ടി.പി.മധുസൂദനന്‍ (54), കാരശ്ശേരി സ്വദേശി അഖില്‍ (28) എന്നിവരാണ് മരിച്ചത്. ഇതോടെ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഒരാള്‍ക്ക് […]

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കു കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കു കീടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപാ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 14 പേര്‍ക്കാണ്. പന്ത്രണ്ട് പേരാണ് നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന […]

നിപാ: വൈറസ് പടരുന്നത് തടയാന്‍ സംസ്ഥാനതല പ്രതിസന്ധി നിവാരണ സംഘം

തിരുവനന്തപുരം: നിപാ വൈറസ് പടരുന്നത് കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ തലവനായി സംസ്ഥാനതല പ്രതിസന്ധി നിവാരണ സംഘം സര്‍ക്കാര്‍ രൂപീകരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിലെയും മൃഗ സംരക്ഷണ വകുപ്പിലെയും സാംക്രമിക രോഗ വിദഗ്ധരും കൂടാതെ മറ്റു പ്രധാനപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളും ഇതില്‍ അംഗങ്ങള്‍ […]

തൂത്തുക്കുടി വെടിവയ്പ്പ്: മരണം 9 ആയി, പ്രതിഷേധക്കാരെ വെടിവയ്ക്കുന്നത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരതയെന്ന് രാഹുല്‍ ഗാന്ധി

തൂത്തുക്കുടി: മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് തൂത്തുക്കുടിയില്‍ നടക്കുന്ന സമരത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. ഒരാളുടെ നില ഗുരുതരമാണ്. 65 ല്‍ ഏറെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, പൊലിസ് വെടിവയ്പ്പിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ […]

നിപ വൈറസ്: ഉറവിടം കിണര്‍ വെള്ളം; കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി

കോഴിക്കോട്: നിപ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോഴിക്കോട് ചങ്ങരോത്ത് നിപ വൈറസ് ബാധിച്ച് മരിച്ച മൂന്നുപേരുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. ഈ വവ്വാലുകള്‍ വഴി കിണറ്റിലെ വെള്ളത്തിലൂടെയാവാം വൈറസ് പടര്‍ന്നതെന്ന് കോഴിക്കോട് ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. […]