ന്യൂസിലാന്റില്‍ പള്ളിയില്‍ വെടിവെപ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സുരക്ഷിതര്‍
വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെക്രിസ്റ്റ് ചര്‍ച്ചിലെ ഹെഗ്‌ലി സമീപത്തുള്ള മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൗത്ത് ഐലന്‍ഡ് സിറ്റിയിലുള്ള മസ്ജിദ് അല്‍ നൂര്‍ പള്ളിയിലാണ് അജ്ഞാതന്‍ വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിനിടെയാണ് സംഭവം. കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി പള്ളിയില്‍ കയറി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ […]
