NEWS HIGHLIGHTS
വാഹനത്തില്‍ ബീഫ് ഉണ്ടോയെന്ന് നോക്കാന്‍ പരി...
ഗൾഫ് മേഖല യുദ്ധഭീതിയിൽ; അമേരിക്ക കൂടുതൽ സൈനികരെ അയക്കുന്നു
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് 1,500 സൈനികരെ കൂടി അയക്കുന്നതായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നത് അപകടകരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് […]
മക്ക ഉച്ചകോടി: തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന് ഖത്തർ, ഇപ്പോഴല്ല പറയേണ്ടതെന്ന് സൗദിയും യു.എ.ഇയും
ദോഹ: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) മക്കയിൽ നടന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന് അംഗരാജ്യമായ ഖത്തർ. ഇറാനെ അപലപിച്ചു കൊണ്ടുള്ള ഉച്ചകോടിയിലെ പരാമർശങ്ങളോട് യോജിക്കാനാവില്ലെന്നും തെഹ്‌റാനുമായി സംഭാഷണം നടത്തുന്നത് സംബന്ധിച്ച് ഉച്ചകോടി തീരുമാനമെടുത്തില്ലെന്നും ഖത്തർ വിദേശമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി […]
അബ്ബാസലി തങ്ങള്‍ അല്‍ ഇഫാദ മാനേജിങ് ഡയറക്ടര്‍
കടമേരി: കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ നിന്നും പുറത്തിറങ്ങുന്ന അല്‍ ഇഫാദ അറബിക് മാഗസിന്‍റെ മാനേജിങ് ഡയറക്ടറായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് നടന്ന ചര്‍ച്ചയില്‍ സയ്യി്ദ ഹൈദറലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍ ,എസ്. പി. എം .തങ്ങള്‍ […]
ബാബരി മസ്ജിദ്: മധ്യസ്ഥ ചര്‍ച്ചയോട് പേഴ്‌സനല്‍ ലോ ബോര്‍ഡ് സഹകരിച്ചേക്കില്ല; അടിയന്തര യോഗം ലഖ്‌നോയില്‍ തുടങ്ങി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ മധ്യസ്ഥനീക്കങ്ങള്‍ നടന്നുവരുന്നതിനിടെ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വിളിച്ചുചേര്‍ത്ത അടിയന്തര യോഗം ലഖ്‌നോയില്‍ തുടങ്ങി. യോഗത്തിലേക്ക് ബോര്‍ഡിന്റെ 51 അംഗ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കു പുറമെ സുന്നി വഖ്ഫ് ബോര്‍ഡ് പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. […]
‘അസ്സലാമു അലൈക്കും’- ഭീകരാക്രമണ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ സമാധാന സന്ദേശം കൈമാറി ജസിന്ത
ക്രൈസ്റ്റ് ചര്‍ച്ച്: ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കു ഐക്യദാര്‍ഢ്യമായി തട്ടമണിഞ്ഞെത്തി ലോകത്തിന്റെ മനം കവര്‍ന്ന ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ തന്റെ നിലപാട് വ്യക്തമാക്കി വീണ്ടും. ഭീകരാക്രമണ ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ സഹകാരികളെ അസ്സലാമു അലൈക്കും (നിങ്ങള്‍ക്ക് ഏവര്‍ക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ) എന്ന് അഭിസംബോധന ചെയ്താണ് […]
