നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22 രാവിലെ ഏഴ് മണിക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 2012ലെ നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. രാവിലെ ഏഴിനു തിഹാര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുക. അക്ഷയ് താക്കൂര്‍ സിങ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കുക. കേസിലെ മറ്റൊരു പ്രതി […]

ഇറാന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക...

വാഷിങ്ടണ്‍: ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ അവരുടെ സാംസ്‌കാരികകേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ്. ഇത് യുദ്ധക്കുറ്റമാകില്ലേയെന്ന ചോദ്യത്തിന് അവര്‍ക്ക് നമ്മുടെ ആളുകളെ കൊല്ലാനും നാടന്‍ ബോംബുകളുപയോഗിച്ച് നമ്മുടെ ആളുകളെ ഉപദ്ര [...]

തങ്ങളെ ആക്രമിച്ചാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ തര...

വാഷിംഗ്‌ടൺ: തങ്ങളുടെ ഏതെങ്കിലും കേന്ദ്രങ്ങളെയോ യു എസ് പൗരന്മാരെയോ ലക്ഷ്യമാക്കി ഇറാൻ നീങ്ങിയാൽ ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങളടക്കം 52 കേന്ദ്രങ്ങളിൽ കര കയറാൻ സാധിക്കാത്ത തരത്തിൽ ആക്രമിച്ച് തകർക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊനാൾ ട്രംപ് ഭീഷണി മുഴക [...]

രാജ്യം ഭരിക്കുന്നത് നിയമസഭയുടെ അവകാശങ്ങള്...

കായംകുളം: നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ നിയമഭേദഗതിക്കെതിരേ കായംകുളം യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ് [...]

ബഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം: ഇറാന്‍ പൗര സേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടു, യുദ്ധം അവസാനിപ്പിക്കാനാണ് ആക്രമണമെന്ന് യു.എസ്

ബഗ്ദാദ്: ബഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം. ഇറാഖ് തലസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ പൗരസേനയിലെ ആറു അംഗങ്ങള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ബഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം […]

ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ നിര്‍ണായക ഘട്ടത്തിലേക്ക്, സി.ബി.ഐ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന നടപടികള്‍ തുടങ്ങി

അദ്വാനിയുള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രിം കോടതി പുനഃസ്ഥാപിച്ചിരുന്നു ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ ലഖ്നൗ സി.ബി.ഐ കോടതിയില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇതു സംബന്ധിച്ച കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന നടപടികള്‍ ആരംഭിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം.നാരായണനെയാണ് വിസ്തരിക്കുന്നത്. പ്രതിഭാഗത്തിന്റെ ക്രോസ് […]

ഇന്ത്യയുടെ സാമ്പത്തിക നയത്തിനെതിരേ ആഞ്ഞടിച്ച് യു.എസ് സാമ്പത്തിക വിദഗ്ധന്‍, മതത്തിലും വംശീയതയിലും താത്പര്യമുള്ള സര്‍ക്കാരിന് അതിവേഗ വളര്‍ച്ചയുള്ള രാജ്യമാകാനാകില്ല

ന്യുഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക നയത്തിനെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ മതം, വംശീയത തുടങ്ങിയവയിലുള്ള അമിത താല്‍പര്യത്തെയും കടന്നാക്രമിച്ച് യു.എസ് സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ലാണ് സ്റ്റീവ് ഹാങ്ക് കേന്ദ്ര സര്‍ക്കാരിനെതിരേ തുറന്നടിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല അപ്ലൈഡ് എക്കണോമിക്‌സ് അധ്യാപകനായ ഹാങ്ക്, മുന്‍ യു.എസ് പ്രസിഡന്റ് […]

അയോധ്യയിലെ ക്ഷേത്രത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ പള്ളി പണിയാന്‍ സമ്മതിക്കില്ല, പകരം അഞ്ചിടത്ത് സ്ഥലം നിര്‍ദേശിച്ച് യോഗി സര്‍ക്കാര്‍

അയോധ്യ (ഉത്തര്‍പ്രദേശ്): അയോധ്യയില്‍ കര്‍സേവകര്‍ പൊളിച്ചുനീക്കിയ ബാബ്‌രി മസ്ജിദിന് പകരം മുസ്‌ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യു.പി സര്‍ക്കാര്‍. മസ്ജിദ് നില നിന്നിരുന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ പരിധിക്ക് പുറത്ത് മിര്‍സാപൂര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്. ക്ഷേത്രത്തിന് ചുറ്റും പഞ്ചാക്‌സി […]

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതാക്കള്‍; അതൃപ്തി അറിയിച്ചവരില്‍ മുന്‍മുഖ്യമന്ത്രി പൃഥിരാജ് ചവാനും!”

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരണത്തില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍, ആദിത്യ താക്കറെ എന്നിവരുള്‍പ്പെടെ 36 പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചത്. ഇതിനെതിരെ പാര്‍ട്ടിയുടെ വിശ്വസ്തരായ […]

“രാജ്യസുരക്ഷാ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശത്രുരാജ്യങ്ങള്‍ക്ക് ചോര്‍ത്തി, നാവികസേനയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കു വിലക്ക്”

ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നാവിക സേനയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങി സോഷ്യല്‍ മീഡിയകളുടെ ഉപയോഗങ്ങള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേവിയുടെ കപ്പലുകളിലും താവളങ്ങളിലും ഉപയോഗിക്കുന്നതിനാണ് വിലക്ക്. യുദ്ധക്കപ്പലുകള്‍ക്കുള്ളിലും നേവല്‍ ബേസുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും […]