സഊദിയിലേക്ക് പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതിമാരെ ജിദ്ദയില്‍ നിന്ന് തിരിച്ചയച്ചു

ജിദ്ദ/ഹൈദരാബാദ്: സഊദിയില്‍ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഹജ്ജിനെത്തിയ ദമ്പതികളെ നാട്ടിലേക്ക് മടക്കി അയച്ചു. തെലങ്കാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ദമ്പതികളെയാണ് ജിദ്ദ എമിഗ്രേഷനിൽ നിന്ന് മടക്കി അയച്ചത്. സ്ത്രീക്ക് നേരത്തെ സഊദി ഏർപ്പെടുത്തിയ വിലക്ക് നില നിൽക്കുന്നതിനാൽ അധികൃതർ പ്രവേശനം തടയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹജ് കമ്മിറ്റിയുടെ […]

റമദാനില്‍ പൊതുവായി പാലിക്കേണ്ട അഞ്ച് നിയമങ...

പരസ്യമായി കഴിക്കുകയോ കുടിക്കുകയോ ചവക്കുകയോ ചെയ്യരുത് യുഎഇയുടെ ശിക്ഷാ നിയമം അനുസരിച്ച് റമദാനില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പ്യൂയിംഗം ചവയ്ക്കുന്നത് വരെ ഇതില്‍പ്പെടും. ഭക്ഷണപാനീയങ് [...]

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം; ഒര...

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ, മാര്‍ച്ച് 9 ന് തുടക്കമാകും. രാവിലെ 9:30 ന് പരീക്ഷകള്‍ ആരംഭിക്കും. 4.19 ലക്ഷം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പരീക്ഷയെഴുതും. മാര്‍ച്ച് 29 നാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. ഈ [...]

ഒരു മാസത്തില്‍ ചൈനയില്‍ 60,000 കൊവിഡ് മരണങ്ങള്‍...

ബെയ്ജിംഗ്: ഒരു മാസത്തില്‍ ചൈനയില്‍ 60,000 കൊവിഡ് മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ജനുവരി 12നും ഇടയില്‍ 59,938 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധ [...]

ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതും; അതില്‍ മുസ്ലിങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല: പ്രകോപന പ്രസംഗം നടത്തി തൊഗാഡിയ.

ന്യൂഡല്‍ഹി: മുസ്ലിം വിരുദ്ധ പ്രകോപന പ്രസംഗവുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതുമെന്നും അതില്‍ മുസ്ലിങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും തൊഗാഡിയ പറഞ്ഞു. ഉത്തരാഖണ്ഡില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് തൊഗാഡിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒരു ഭരണഘടനാ പദവിയും വഹിക്കാന്‍ മുസ്ലിങ്ങള്‍ക്ക് സാധ്യമാകാത്ത […]

കര്‍ഷകര്‍ക്കെതിരായ ഗൂഢാലോചനകളെല്ലാം നാഗ്പൂരില്‍ നടന്നതാണെന്ന് രാകേഷ് ടിക്കായത്ത്.

നാഗ്പൂര്‍: ത്രിവര്‍ണ പതാകയെ അവഹേളിച്ചുവെന്നത് ഉള്‍പ്പെടെ കര്‍ഷകര്‍ക്കെതിരേ ഉയര്‍ന്ന ഗൂഢാലോചനകളെല്ലാം നാഗ്പൂരില്‍ നടന്നതാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. നാഗ്പൂരില്‍ ബഹുജന്‍ സംഘര്‍ഷ് സമിതി സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ ആര്‍.എസ്.എസിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ടിക്കായത്തിന്റെ വിമര്‍ശനം. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കവെ, ‘സര്‍ക്കാര്‍ […]

കാഞ്ഞങ്ങാട്ടുകാരുടെ ബീഡിത്തൊഴിലാളി സുരേന്ദ്രന്‍ കെ.പട്ടേല്‍ ഇനി അമേരിക്കയില്‍ ജില്ലാ ജഡ്ജി, കേള്‍ക്കണം ഈ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുകാരുടെ ബീഡിത്തൊഴിലാളി സുരേന്ദ്രന്‍ കെ.പട്ടേല്‍ ഇനി അമേരിക്കയില്‍ ജില്ലാ ജഡ്ജി. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240ാം ജില്ലാ കോടതിയിലെ ജഡ്ജിയായാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിച്ച് പ്രാഥമിക റൗണ്ടില്‍ സിറ്റിങ് ജഡ്ജിയെ തോല്‍പ്പിച്ചു. തുടര്‍ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയാകുകയായിരുന്നു. മലയാളിയായ ഒരാള്‍ ഈ […]

വിഴിഞ്ഞം സമരപ്പന്തല്‍ പൊളിച്ചുനീക്കുമെന്ന് സമരസമിതി; കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും സമരപ്പന്തല്‍ ഇന്ന് പൊളിച്ചുനീക്കുമെന്ന് സമരസമിതിയും കോടതിയെ അറിയിച്ചു. അതേസമയം, ലോഡുമായി വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന അദാനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്നാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. പൊലീസ് […]

നിയമസഭ തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ ആദ്യ ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; ഡിസംബര്‍ ഒന്നിന് ബൂത്തിലേക്ക്

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണമവസാനിച്ചു. ഇവിടങ്ങളില്‍ ഡിസംബര്‍ ഒന്നിനാണ് വോട്ടെടുപ്പ്. ആകെയുള്ള 182 സീറ്റുകളില്‍ ബാക്കി 93ല്‍ ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ […]

തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ അര്‍ത്ഥത്തിന് എതിരാണെന്ന് അജിത് ഡോവല്‍

ന്യൂഡല്‍ഹി: തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ അര്‍ത്ഥത്തിന് എതിരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഐ.എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഭീകരവാദവും മനുഷ്യരാശിക്ക് ഭീഷണിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ഇന്തോനേഷ്യയിലും മതാന്തര സമാധാനത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മതപണ്ഡിതരുടെ പങ്ക് എന്ന […]