പ്രമേയത്തോടൊപ്പം ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകം: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള ഒരു പ്രമേയത്തോടൊപ്പം എന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അറിയിച്ചു. എന്റെ അറിവോടയൊ സമ്മതത്തോടയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചതെന്നും ഇത്തരം വാര്‍ത്തകളില്‍ […]

ആക്ഷൻ പ്ലാൻ പുറത്തിറക്കി; 2022ൽ മാറ്റത്തിനൊരു...

തിരുവനന്തപുരം: 2021ൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കേരളാ പൊലിസ് 2022ൽ മാറ്റത്തിനൊരുങ്ങി ആക്ഷൻ പ്ലാൻ പുറത്തിറക്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്ലാൻ പുറത്തുവിട്ടത്. അഞ്ചു കാര്യങ്ങളാണ് പ്ലാനിൽ പറയുന്നത്. 1. കുട്ടികളെയും സ്ത്രീകളുടെയും സുരക്ഷ 2. സംഘടി [...]

രണ്ടാം ദിനവും രാത്രി കര്‍ഫ്യൂ തുടങ്ങി; ഒമിക...

തിരുവനന്തപുരം: രാത്രി കര്‍ഫ്യൂ രണ്ടാം ദിനവും തുടങ്ങി. രാത്രി പത്തുമണിയോടെയാണ് പുതുവര്‍ഷ തലേന്ന് കടുത്ത നിയന്ത്രണം തുടങ്ങിയത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത കടിഞ്ഞാണിട്ടിരിക്കുന്നത്. കടുത്ത നിയന്ത [...]

കുതിച്ചുയര്‍ന്ന് ഒമിക്രോണും കൊവിഡു...

ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് ഒമിക്രോണും കൊവിഡ് കേസുകളും കൂടുന്നു. വ്യാഴാഴ്ച രാവിലെ വരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. 263 രോഗികളുള്ള ഡല്‍ഹിയാണ് കേസുകളില്‍ മുന്നില്‍. 252 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതാണ്. 320 പേര്‍ക്ക് ര [...]

ലോകം കൊവിഡ് സുനാമിയിലേക്ക്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകം കൊവിഡ് സുനാമിയിലേക്കു നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒയുടെ തലവന്‍ ഡോ.തെദ്‌റോസ് ആദാനോം ബ്രിയേസസാണ് ലോകത്തെ ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒമിക്രോണ്‍ ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യര്‍. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ […]

വര്‍ഗീയ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ കുരുക്കാന്‍ പോലിസിന് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി പൊലിസ് മേധാവി. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി മുഴുവന്‍ പോലിസ് സേനയെയും വിന്യസിക്കും. മയക്കുമരുന്ന്, സ്വര്‍ണം, മണ്ണ്, […]

കൊവിഡിനെതിരെ പൊരുതാന്‍ ഇന്ത്യയില്‍ രണ്ട് വാക്‌സിനുകള്‍ കൂടി; കോവോവാക്‌സിനും കോര്‍ബെവാക്‌സിനും അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്‌സിനുകള്‍ കൂടി. കോര്‍ബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സിനുകള്‍ക്കും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷുക് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനാണ് കോര്‍ബെവാക്‌സ്. ഭാരത് […]

ധാര്‍മികതക്ക് നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു, ഇനി തെറ്റുചെയ്യില്ല, വി.സി നിയമന വിവാദത്തില്‍ ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

കണ്ണൂര്‍: വി.സി നിയമന വിവാദത്തില്‍ ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധാര്‍മികതക്ക് നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു. ഇനി തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പറയാനുള്ളതെല്ലാം പറഞ്ഞു. സര്‍ക്കാരുമായി യുദ്ധത്തിനില്ല. നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ല. സര്‍വകലശാല […]

നാല് ദിനം രാത്രികാല കര്‍ഫ്യു; കടകള്‍ രാത്രി പത്തുമണിക്കടക്കണം, ആള്‍ക്കൂട്ടവും അനാവശ്യയാത്രയും പാടില്ല.

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. ഈ വ്യാഴാഴ്ച മുതല്‍ (ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരേ) ഞായറാഴ്ചവരേയാണ് താല്‍ക്കാലിക നിയന്ത്രണം. നിയന്ത്രണം പിന്നീട് ദീര്‍ഘിപ്പിക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. പുതുവര്‍ഷ ആഘോഷത്തിനിടയിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുകൂടിയാണ് ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. […]

ഒമിക്രോണിനെതിരെ തുണികൊണ്ടുള്ള മാസ്‌കുകള്‍ അപര്യാപ്തം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. മാസ്‌കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ.ത്രിഷ് ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കുന്നു. തുണി കൊണ്ട് നിര്‍മ്മിച്ച ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രദമാണ്, എന്നാല്‍ പല […]