സംസം നവീകരണം പൂര്‍ത്തിയായി മത്വാഫ് ഇന്ന് പൂര്‍ണമായി തുറക്കും
മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്‍ ഹറാമിലെ മത്വാഫില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇന്ന് മുതല്‍ മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ ഡോ.അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. മത്വാഫില്‍ സ്ഥാപിച്ച സുരക്ഷ ബാരിക്കേഡുകള്‍ ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്. […]
