കേരളത്തിലെ ലുലു മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്; ഉദ്‌ഘാടനം ആദ്യം കോഴിക്കോട്, പിന്നാലെ കോട്ടയം; മലപ്പുറത്ത് രണ്ടെണ്ണം

കൊച്ചി: ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉയരുന്ന നാല് മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് മാളുകളുടെ നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ നാല് മാളുകളിൽ ഏറ്റവും വലുതായ കോഴിക്കോട് ലുലു മാൾ ആകും ആദ്യം നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ച് […]

സംസ്ഥാന കായികമേള ഇനി സ്‌കൂള്‍ ഒളിംപിക്‌സ്; ...

തിരുവനന്തപുരം: സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത് [...]

അബ്ദുറഹീമിന്റെ വധശിക്ഷ സഊദി കോടതി റദ്ദാക്ക...

റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. ഇതോടെ, റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സഊദി യുവാ [...]

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്...

മലപ്പുറം: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കൽ പ്രദേശത്ത് മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ ആകെ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച [...]

‘സന്തോഷം യാത്രക്കാര്‍ക്കൊപ്പം’; മികച്ച എയര്‍ലൈന്‍ എന്ന ബഹുമതിക്ക് പിന്നാലെ ടിക്കറ്റ് നിരക്കില്‍ 10% ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്

ദോഹ: 2024 ലെ ലോകത്തിലെ മികച്ച എയര്‍ലൈന്‍ എന്ന ബഹുമതി ലഭിച്ചതിന് പിന്നാലെ യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ബുക്കിങുകള്‍ക്ക് 10 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂലൈ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള യാത്രാ കാലയളവിനായി […]

ലഡാക്കില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് ഒഴുക്കില്‍പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.

ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ശനിയാഴ്ച്ച പുലര്‍ച്ചെ ലേയില്‍ ദൗലത്ത് ബേഗ് ഓള്‍ഡി ഏരിയയിലെ നിയന്ത്രണരേഖയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അപകടത്തില്‍പെട്ടത്. ലേയില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ മന്ദിര്‍ മോറിനടുത്ത് […]

883 രൂപയുണ്ടെങ്കില്‍ ഇനി പറക്കാം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു

883 രൂപയുണ്ടെങ്കില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം.അതെ സംഗതി സത്യമാണ്, എയര്‍ ഇന്ത്യയില്‍ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 30 വരെ ഈ ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന തീയതി നാളെയാണ്.  എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് […]

എസ്.കെ.എസ്.എസ്.എഫ് – ഫാൽക്കൺ അക്കാദമി സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റി ബംഗളൂരുവിലെ ഫാൽക്കൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 30 ന് ഞായർ 10 മണി മുതൽ 1 മണി വരെയാണ് പ്രവേശന പരീക്ഷ […]

ഇന്ന് മുതല്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസം വിലക്കുറവ്; ഓഫറുമായി സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവ്.  കൂടാതെ സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ […]

കേരളത്തിൽ ഇന്നും അതിശക്തമായ മഴ പെയ്തേക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴ മുന്നറിയിപ്പായി യെല്ലോ അലർട്ട് ഏഴ് ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് […]