ജലം: ജീവാമൃതം
നമ്മുടെ നാട് അതീവ വരള്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നാട്ടിന്‍ പുറങ്ങളിലുള്ള എല്ലാ ജലാശയങ്ങളും വറ്റിക്കൊണ്ടിരിക്കുന്നു. മഴയുടെ ലഭ്യത കുറഞ്ഞിരിക്കുന്നു. ഭരണതലങ്ങളിലുള്ളവരും മറ്റും ദുരിതമകറ്റാന്‍ പല പദ്ധതികളുമായിട്ട് കടന്നുവരുന്നു. കുടിവെള്ളത്തിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ടെന്ന് മനസ്സിലാക്കേണ്ട കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന് മാത്രമല്ല, ലോകത്ത് ജീവിക്കുന്ന എല്ലാ ജന്തുലതാദികള്‍ക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. […]
