ബഹ്ജത്തുല് ഉലമ സ്റ്റുഡന്റ് അസോസിയേഷന്
ബഹ്ജത്തുല് ഉലമ വിദ്യാര്‍ത്ഥി സംഘടനയാണ് ബഹ്ജത്തുല് ഉലമ സ്റ്റുഡന്റ്സ് അസോസിയേഷന്. വിവിധ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കി സമുദായ നവോത്ഥാനത്തിന് തങ്ങളുടേതായ പങ്ക് വഹിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംഘടന സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. മലയാളത്തിലെ പ്രഥമ അഹ്ലുസ്സുന്ന വെബ്സൈറ്റിന് സംഘടന നേതൃത്വം നല്കുന്നു. മൗലിക വായനയുടെ ഗൗരവം അറിയിക്കുന്ന നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കുന്ന ബഹ്ജത്ത് പബ്ലിഷിംഗ് ബ്യൂറോ (ബി.പി.ബി), മത പ്രബോധനം, സാമൂഹ്യ സേവനം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് പ്രൊപഗേഷന്‍ സെല്‍ (ഐ.പി.സി), പ്രസംഗ പ്രബന്ധ വിവര്‍ത്തന പരിശീലനങ്ങള്‍ക്കായി സാഹിത്യ സമാജം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈസഹായമായി വെല്‍ഫെയര്‍ സെല്‍, പുതിയ എഴുത്തുകാരെ സൃഷ്ടിക്കുന്നതിന് അല്‍ ബല്‍ജ (അറബി), അല്‍ ബഹ്ജ (മലയാളം), ദി ഗ്ലോറി (ഇംഗ്ലീഷ്), ബഹാര്‍ (ഉര്‍ദു) തുടങ്ങിയ വിവിധ ഭാഷകളിലെ കയ്യെഴുത്ത് മാഗസിനുകള്‍, ഇ-റിസോഴ്സ്, അതി ബൃഹത്തായ ഗ്രന്ഥാലയം, വായനശാല, തൊഴില്‍ പരിശീലന കേന്ദ്രം, പബ്ലിക് റിലേഷന്‍ എന്നീ സംരംഭങ്ങള്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ചികിത്സ, സ്റ്റോര്‍ സൗകര്യങ്ങളും സംഘടന നല്കുന്നു.