ബദ്ര്‍; വിശ്വാസം വിജയിച്ച ദിനം.

ഫള്ല്‍ അബ്ദുസ്സലാം

ലോക മുസ്ലിമിന്‍റെ അന്തരാളങ്ങളില്‍ അനിര്‍വചനീയമായ സ്ഥാനമാണ് ബദ്റിനുള്ളത്. കാരണം ഇസ്ലാമിന്‍റെ വിജയത്തിന് അസ്ഥിവാരമിട്ടത് ബദ്റായിരുന്നു. യുദ്ധാനന്തരം ന്യൂനപക്ഷമായിരുന്ന സ്വഹാബത്തിന് ഈമാനിക ഊര്‍ജ്ജവും ഇസ്ലാമിനോടുള്ള മമതയും വലിയ തോതില്‍ വര്‍ദ്ധിക്കുകയും ഇസ്ലാം അഭംഗുരം വളരുകയും  ചെയ്തു. ബദ്ര്‍ നടന്നിട്ട് 1437 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൃത്യമായി   പറഞ്ഞാല്‍ ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ പതിനേഴിനാണ്ഇസ്ലാമിക ചരിത്രത്തിലെ അഭിമാന പോരാട്ടത്തിന് നാന്ദി കുറിച്ചത്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടത്തില്‍ വിശ്വാസം വിജയിച്ചു. ഇസ്ലാമിക ചരിത്രത്തിന്‍റെ പുനര്‍വായനയില്‍ തിളങ്ങി നില്‍ക്കുന്ന നക്ഷത്രമാണ് ബദ്ര്‍. ബദ്ര്‍ പെട്ടന്നുണ്ടായതും എന്നാല്‍ അനിവാര്യതയുടെയും യുദ്ധമായിരുന്നു.

കച്ചവടത്തിനായി ശാമിലേക്ക് പുറപ്പെട്ട അബൂസുഫ്യാനെയും സംഘത്തെയും പിടികൂടുക എന്ന ലക്ഷ്യത്തോടെയായിരുന്നു നബി(സ)യും 313 സ്വഹാബത്തും റമളാന്‍ പന്ത്രണ്ടിന് ബദ്റിലേക്ക് പുറപ്പെട്ടത്. നബി(സ) പറഞ്ഞു: ‘ശാമില്‍ നിന്നും ഖുറൈശികള്‍ ധാരാളം സ്വത്തുക്കളുമായി കടന്നു വരുന്നു. അത് കൊണ്ട് വേഗം പുറപ്പെടുവീന്‍. അല്ലാഹു നിങ്ങള്‍ക്കിത് ഗനീമത്താക്കി തരുവാന്‍ മതി’. ഈ കച്ചവട മുതല്‍ കൈക്കലാക്കാന്‍ നബി (സ) ശ്രമിക്കാന്‍ കാരണം അതില്‍ മുഹാജിറുകളുടെ സമ്പത്തുണ്ടായിരുന്നു. മാത്രവുമല്ല, ഈ കച്ചവടത്തിലെ ലാഭം കൊണ്ട്മദീന അക്രമിക്കാന്‍ ഖുറൈശികള്‍ പദ്ധതിയിട്ട വിവരം നബി (സ) അറിഞ്ഞിരുന്നു.

നബി(സ)യും സ്വഹാബത്തും പുറപ്പെടാന്‍ തയ്യാറായി. മിസ്അബ്ബ്നു ഉമൈറി(റ)ല്‍ വെള്ളക്കൊടിയും അലിയ്യുബ്നു അബീത്വാലീബിന്‍റെയും സഅദുബ്നു മുആദിന്‍റെയും കയ്യില്‍ കറുത്ത കൊടിയും നല്‍കി യാത്ര പുറപ്പെട്ടു. പക്ഷേ, നബി (സ) ഞങ്ങളെ അന്വേഷിച്ചു എന്നറിഞ്ഞ കച്ചവടസംഘം മടക്കയാത്ര വഴിതിരിച്ചു വിടുകയും ,ഹിജാസിലെത്തിയപ്പോള്‍  ളംളമുബ്നു ഉമറിനെ മക്കയിലേക്കയച്ച് ഈ വിവരം കൈമാറുകയും ചെയ്തു. ളംളമുബ്നു ഉമര്‍ വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘സ്വത്തുക്കള്‍, സ്വത്തുക്കള്‍ രക്ഷിച്ചുകൊള്ളുവീന്‍, മുഹമ്മദും അനുചരും നിങ്ങളുടെ ധനങ്ങളോടും ആളുകളോടും നേരിടാന്‍ പോകുന്നു. അവരും ധനങ്ങളും നിങ്ങള്‍ക്ക് നഷ്ടമാകും,അത് കൊണ്ട് വേഗം സഹായിക്കുവീന്‍’.

ഇതു കേട്ട്ഖുറൈശികള്‍ ഞെട്ടി.അബൂജഹല്‍ വിളിച്ചു   പറഞ്ഞു: ‘എല്ലാവരും പുറപ്പെടുവീന്‍. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും പുറപ്പെടാതിരിക്കരുത്. അഥവാ ആരെങ്കിലും പുറപ്പെടാതിരിക്കുകയാണെങ്കില്‍  പകരം ആളെ അയക്കണം’. ഭൂരിപക്ഷം ആളുകളുംഅപ്പോള്‍ തന്നെ ആവേശത്തോടെ യുദ്ധത്തിന് തയ്യാറായി. അബൂലഹബ്ആസ്വിമുബ്നു ഹിശാമിനെ പകരമാക്കി.

ഹുജ്നത്ത് എന്ന സ്ഥലത്തെത്തിയപ്പോള്‍ അബൂസുഫ്യാന്‍ രക്ഷപ്പെട്ട വിവരം ഖുറൈശികള്‍ അറിഞ്ഞു. അതോടെ നൂറോളം ആളുകള്‍ പിന്‍വാങ്ങിയെങ്കിലും അബൂജഹലും സംഘവും യാത്ര തുടര്‍ന്നു. ബദ്റിനടുത്തുള്ളഉദ്വത്തുല്‍ ഖുസവാ വെള്ളംലഭിക്കുന്ന സ്ഥലത്ത് തമ്പടിച്ചു.

മൂന്ന്കുതിരകള്‍, എഴുപത് ഒട്ടകങ്ങള്‍,എട്ട് വാളുകള്‍, ഒമ്പത് അങ്കികള്‍, മുന്നൂറില്‍ പരം സ്വഹാബാക്കള്‍ ഒരു ഭാഗത്ത്. എഴുനൂറ് ഒട്ടകങ്ങള്‍, ആയിരം കുതിരകള്‍, മറ്റെല്ലാ ആയുധ സജ്ജീകരണങ്ങളുമായി ആയിരക്കണക്കിന് ശത്രുക്കള്‍ മറു ഭാഗത്ത്. പക്ഷേ, ശത്രു സൈന്യത്തിനില്ലാത്ത ചില പ്രത്യേകതരം ആയുധങ്ങള്‍ മുസ്ലിംസൈന്യത്തിനുണ്ടായിരുന്നു. അത്അല്ലാഹവും അവന്‍റെ റസൂല്‍(സ)യും ആയിരുന്നു. പിന്നെ സ്വഹാബത്തിന്‍റെ പടവാള്‍ ഈമാനായിരുന്നു. ആ ഈമാന്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു തദവസരത്തില്‍ ഇറങ്ങിയ ആയത്ത്; “ഖുറൈശികളുടെസ്വത്തുക്കള്‍അല്ലെങ്കില്‍അവരില്‍ നിന്നുള്ള പ്രധാനികളുടെശരീരങ്ങള്‍അല്ലാഹു നിങ്ങള്‍ക്ക്വാഗ്ദത്തംചെയ്തിരിക്കുന്നു”.വിശ്വസിച്ചത്ആരെയാണോഅവനെ തവക്കുലാക്കിആരുടെ പാതയിലാണോ പിന്തുടരുന്നത്അവര്‍ പറഞ്ഞതുംകേട്ട് യുദ്ധ സജ്ജരായി. യുദ്ധംതുടങ്ങാനിരിക്കെ നബി (സ) ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ഖുറൈശികള്‍ശക്തിയോടെയുംഅഹംഭാവത്തോടുകൂടിയും നേരിട്ടിരിക്കുന്നു. ഞങ്ങള്‍ അശക്തരാണെന്ന് നിനക്കറിയാമല്ലോ. എന്നോട്വാഗ്ദത്തംചെയ്തിട്ടുള്ളസഹായത്തെ ഞാനാഗ്രഹിക്കുന്നു’.

ഇരു ഭാഗവുംഅണിനിരന്നു. മുസ്ലിംകളുടെ കുടി വെള്ളത്തിന്‍റെ ഹൗള് പൊളിക്കാന്‍ വന്ന അസ്
വദിനെ ഹംസ (റ) വധിച്ചു. ഉടനെ ശൈബത്തും സഹോദരന്‍ ഉത്ബത്തും മകന്‍ വലീദും ശത്രുസൈന്യത്തില്‍ നിന്നും ഉബൈദത്ത് (റ), ഹംസ (റ), അലി (റ) എന്നിവര്‍ മുസ്ലിം സൈന്യത്തില്‍ നിന്നും പോര്‍ക്കളത്തിലിറങ്ങി. മൂന്ന് ശത്രുക്കളും അവിടെ വെച്ച്കൊല്ലപ്പെട്ടപ്പോള്‍ ഉബൈദത്ത് (റ) വഴി മധ്യേ ശഹീദായി. അങ്ങനെ യുദ്ധം കൊടുമ്പിരി കൊള്ളേ നബി(സ)യുടെ പ്രാര്‍ത്ഥന ഫലമായി അല്ലാഹു മലക്കുകളെ അയച്ചു.

വിശ്വാസവും അവിശ്വാസവും തമ്മില്‍ പോരാടിയപ്പോള്‍ വിശ്വാസം വിജയിച്ച് ശത്രു സൈന്യം പിന്തിരിഞ്ഞോടി. മുസ്ലിംകളില്‍ നിന്ന് പതിനാല് പേര്‍ ശഹീദായപ്പോള്‍ കാഫിരീങ്ങളില്‍ നിന്ന്എഴുപത് പേരെ കൊല്ലുകയും അത്രയും ആളുകളെ തടവിലാക്കപ്പെടുകയും ചെയ്തു. ബദ്റില്‍ ഇസ്ലാം വിജയിക്കാന്‍ കാരണം സ്വഹാബത്തിന്‍റെ ദൃഢ വിശ്വാസമായിരുന്നു. ഈമാനിക ആവേശമാണ്ഇസ്ലാമിനെ എന്നും ഉയര്‍ത്തുന്നത്.

ആ ഈമാനുണ്ടെങ്കില്‍ ലോകത്ത്എവിടെയും മുസ്ലിമിന് തല കുനിക്കേണ്ടി വരില്ല.ഈമാന്‍ ഇല്ലാതാവുകയും ഐക്യം തകരുകയും ചെയ്തപ്പോഴാണ്  മുസ്ലിമിന്‍  മറ്റുള്ളവര്‍ക്കു  മുമ്പില്‍ തലകുനിക്കേണ്ടിവന്നത്.

About Ahlussunna Online 1303 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*