മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് നെടുമ്പാലയിലെ ഹാരിസണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥതിയിലുള്ള ഭൂമി ഏറ്റെടുക്കുന്നത് തല്ക്കാലം നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവെയ്ക്കേണ്ടതില്ലെന്നും ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. […]
