കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയിലെ ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മണിമുതലാണ് പണിമുടക്ക് തുടങ്ങിയത് ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആര്‍.ടി.എ തുടങ്ങിയ സംഘടനകള്‍ 24 മണിക്കൂറുമാണ് പണിമുടക്ക്…

No Picture

ഇനി മുതല്‍ ആധാര്‍ നിയമലംഘനത്തിന് ഒരു കോടി ര...

ന്യൂഡല്‍ഹി: ആധാര്‍ ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കാനുള്ള അധികാരം യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് ലഭിച്ചു. ആധാര്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമനിര്‍മാണ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന [...]

പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയ...

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയുന്നു.ഏക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍.പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെത [...]

സെപ്റ്റംബര്‍ 8നു നടത്തിയ പരാമര്‍ശത്തിനു കേസ...

പാലാ: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരേ ഒടുവില്‍ പാലാ ബിഷപ്പിനെതിരേ കേസെടുത്ത് പൊലിസ്. കുറുവിലങ്ങാട് പൊലിസാണ് പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം പാലാ ബിഷപ്പ് മാര്‍ജോസഫ് കല്ലറങ്ങാട്ടിലിനെതിരേ കേസെടുത്തത്. മതസ്പര്‍ധവളര്‍ത്തു [...]
No Picture

ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് സുദാന്‍ പുറത്ത്

ഇടക്കാല സര്‍ക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചതോടെ സുദാനെ ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് പുറത്താക്കി. തെരഞ്ഞെടുപ്പ് വരെ ഭരണം നിയന്ത്രിക്കുന്ന താല്‍ക്കാലിക സര്‍ക്കാരിന് അധികാരം തിരിച്ചേല്‍പിക്കുന്നതു വരെ വിലക്ക് തുടരുമെന്ന് എ.യു അറിയിച്ചു.

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും വേണ്ടി നമുക്ക് ഒരുമയോടെ, സാഹോദര്യത്തോടെ പ്രവര്‍ത്തിക്കാമെന്നും ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നല്‍കാമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ അറിയിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം പൂറത്തേക്ക് ഒഴുക്കിവിടുന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. 1299 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ആകെ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നത്. 50 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ആറ് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയാണ് […]

ചൈനീസ് വിദേശമന്ത്രി താലിബാനുമായി കൂടിക്കാഴ്ച നടത്തി

താലിബാന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ചൈനീസ് വിദേശമന്ത്രി വാങ് യി. ദോഹയില്‍ വച്ച് താലിബാന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വാങ് യി പിന്തുണ അറിയിച്ചത്. ആക്ടിങ് ഡെപ്യൂട്ടി പ്രധാനമന്ത്രി മുല്ല അബ്ദുല്‍ ഗനി ബറദാറുമായാണ് വാങ് കൂടിക്കാഴ്ച നടത്തിയത്. നേരത്തെ താലിബാന്‍ നേതാക്കളെ ബീജിങ്ങിനടുത്തുള്ള തിയാന്‍ജിനിലേക്ക് ക്ഷണിച്ച് […]

No Picture

മെഡിക്കല്‍-ദന്തല്‍ പി.ജി സംവരണം: മന്ത്രിസഭാ തീരുമാനം ഈ വര്‍ഷം തന്നെ നടപ്പാക്കണമെന്ന് മുസ്‌ലിം എംപ്ലോയിസ് കള്‍ച്ചറല്‍ അസോസിയേഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ ദന്തല്‍ പിജിക്ക് പിന്നാക്ക സംവരണം ഒമ്പതില്‍ നിന്നും 27 ശതമാനമായി ഉയര്‍ത്തിയ മന്ത്രിസഭാ തീരുമാനം ഈ വര്‍ഷം ( 2021-2022 അധ്യയനവര്‍ഷം ) തന്നെ മുഴുവന്‍ പ്രൊഫഷണല്‍ നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ബാധമാക്കി അടിയന്തിര ഉത്തരവിറക്കണമെന്ന് മുസ്‌ലിം എംപ്ലോയിസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ആവശ്യപ്പെട്ടു. ഉദ്യോഗ […]

ദേശസുരക്ഷയുടെ പേരും പറഞ്ഞ് എപ്പോഴും രക്ഷപ്പെടാനാവില്ല

ന്യൂഡല്‍ഹി: വലിയ രാഷ്ട്രീയ വിവാദമായി തുടരുന്ന പെഗാസസ് ഫോണ്‍ ചേര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രത്തിന് തിരിച്ചടി. കേസില്‍ അന്വേഷണത്തിന് സുപ്രിം കോടതി വിദ്ഗധ സമിതിയെ നിയമിച്ചു. ഏഴ് വിഷയങ്ങള്‍ സമിതി പരിശോധിക്കും. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രനാണ് സമിതി അധ്യക്ഷന്‍. അലോക് ജോഷി, സന്ദീപ് ഒബ്രോയ് […]