കുവൈത്തിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു
കുവൈത്ത് സിറ്റി: പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ വിശ്വാസികള്‍ക്ക് തോളോടുതോള്‍ ചേര്‍ന്നു നിസ്‌കരിക്കാം. മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ ഔഖാഫ് മന്ത്രാലയത്തിന് മന്ത്രിസഭ നിര്‍ദേശം നല്‍കി. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
