നാല് ദിനം രാത്രികാല കര്‍ഫ്യു; കടകള്‍ രാത്രി പത്തുമണിക്കടക്കണം, ആള്‍ക്കൂട്ടവും അനാവശ്യയാത്രയും പാടില്ല.
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. ഈ വ്യാഴാഴ്ച മുതല്‍ (ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരേ) ഞായറാഴ്ചവരേയാണ് താല്‍ക്കാലിക നിയന്ത്രണം. നിയന്ത്രണം പിന്നീട് ദീര്‍ഘിപ്പിക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. പുതുവര്‍ഷ ആഘോഷത്തിനിടയിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുകൂടിയാണ് ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. […]
